Sunday, April 22, 2012

സ്കൂളിൽ പോയി പഠിക്കാൻ മാഹീന് കഴിയുമോ?? സ്നേഹനിധികളെ.. സഹായിക്കൂ..!!

 മാഹിന്‍
 
ഈരാറ്റുപേട്ട: കൂട്ടുകാരോടൊപ്പം കളിചിരിയുമായി സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ വിധി തളര്‍ത്തിയ ദുര്‍വിധിയില്‍ നിന്നും കരകയറാന്‍ സുമനസുകളുടെ സഹായം തേടുകയാണ് മാഹിന്‍. സൈക്കിളില്‍ ഐസ്ക്രീം കച്ചവടം നടത്തുന്ന തെക്കേക്കര ജിലാനിപ്പടി കല്ലോലില്‍ സി സി മുഹമ്മദിന്റെ മകനാണ് 15കാരനായ മാഹിന്‍. ആറുവര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജീവിതം.

മലമൂത്ര വിസര്‍ജനത്തിനു പോലും മറ്റുള്ളവരുടെ സഹായം വേണം. ആറുവര്‍ഷം മുന്‍പ് പെട്ടെന്നുണ്ടായ അസുഖം മാഹിനെ കിടക്കയിലാക്കി. തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രോഗമെന്താണെന്ന് പോലും കണ്ടെത്താനായില്ല. സ്കൂളില്‍ പോകാന്‍ സാധിക്കാതായതോടെ പഠനവും നിലച്ചു. ഇരുകൈകളും കാലുകളും ശരീരമാസകലവും തളര്‍ന്നതോടെ കട്ടിലില്‍ തന്നെയായി മാഹിന്റെ ജീവിതം.

ഇതിനിടെ മലപ്പുറത്ത് അക്യുപങ്ചര്‍ ചികിത്സ നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനും നല്ല ചിലവുവരും. തല ചായ്ക്കാന്‍ പോലും ഇടമില്ലാത്ത മുഹമ്മദ് ഭാര്യയെയും മക്കളെയുമായി ബന്ധുവിന്റെ വീടിനോട് ചേര്‍ന്ന് തട്ടിക്കൂട്ടിയ ചായ്പിലാണ് താമസം. ദിവസവും രാവിലെ ഐസ്ക്രീം വില്‍പന നടത്തി നിത്യചിലവിന് വഴി തേടുന്ന മുഹമ്മദ് സര്‍ക്കാരിന്റെ കണക്കില്‍ ഉയര്‍ന്ന വരുമാനക്കാരനാണ്. എ പി എല്‍ കാര്‍ഡിനുടമയായ മുഹമ്മദിന് അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാകുന്നു. മാഹിന്റെ അസുഖം മൂലം പല ദിവസവും കച്ചവടത്തിനു പോലും പോകാനാകുന്നില്ല.

സഹപാഠികളോടൊപ്പം സ്കൂളില്‍ പോകാനും നല്ലൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യണമെങ്കില്‍ മാഹിന് സന്മനസുകളുടെ സഹായം വേണം. സന്മനസുകളുടെ സഹായം തേടുകയാണ് മാഹിനും പിതാവ് മുഹമ്മദും.





 ഫോണ്‍- 9048218654

വിലാസം

സി സി മുഹമ്മദ്
കല്ലോലിയില്‍
തെക്കേക്കര
അരുവിത്തറ പി.ഒ
ഈരാറ്റുപേട്ട-686122

സഹായങ്ങള്‍ നിക്ഷേപിക്കാന്‍.

സി സി മുഹമ്മദ്
എസ് ബി ടി, ഈരാറ്റുപേട്ട
അക്കൌണ്ട് നമ്പര്‍ : 67176608839