Sunday, January 6, 2013

കരുണയുള്ളവർ ഈ കുടുംബത്തെ സഹായിക്കൂ..!!


 

ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി മരിച്ച അച്ഛന്‍. ഗര്‍ഭാശയ മുഴ കൊണ്ടുള്ള കഷ്ടതകള്‍ അനുഭവിക്കുന്ന അമ്മ, ബുദ്ധിമാന്ദ്യവും അപസ്മാരവും ബാധിച്ച രണ്ടു മക്കള്‍, ഒരു ദുരന്തസിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്നതാണ് കോടിമത പള്ളിപ്പുറത്ത് സൌത്ത് അറയ്ക്കല്‍ വീട്ടില്‍ പി. ജെ. മോളി എന്ന വീട്ടമ്മയുടെ കുടുംബകഥ. ഇവരുടെ ഇപ്പോഴത്തെ വേവലാതി ബുദ്ധിമാന്ദ്യവും അപസ്മാരവും തൈറോയ്ഡും ബാധിച്ച് മരുന്നിനുമേല്‍ മരുന്നുമായി കഴിയുന്ന 19 വയസുകാരിയായ ഇളയമകള്‍ മീനുകുട്ടിയെ ഓര്‍ത്താണ്.

അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് മീനുകുട്ടിയില്‍ രോഗലക്ഷണ ങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. ബുദ്ധിമാന്ദ്യത്തിനൊപ്പം അപസ് മാരവും മീനുകുട്ടിയെ പിടികൂടിയതോടെ പഠനം എട്ടാം ക്ളാസില്‍ വച്ച് അവസാനിപ്പിക്കേണ്ടി വന്നു. അമ്മയുടെ സഹായമില്ലാതെ സ്വന്തമായി ഒന്നും ചെയ്യാനുള്ള അറിവ് ഈ കുട്ടിക്കില്ല. ചികിത്സയ്ക്കായി വളരെ നിര്‍ബന്ധിച്ചാലെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സാധിക്കൂ. പുറത്തുള്ളവരെ കാണുന്നതോ അവരുടെ ശബ്ദം കേള്‍ക്കുന്നതോ മീനുകുട്ടിയില്‍ വല്ലാത്തഭയം സൃഷ്ടിക്കുന്നതിനാല്‍ പുറത്തേക്കിറ ങ്ങാന്‍ കൂട്ടാക്കാറില്ല. മുറിയില്‍ കിടപ്പാണ് എപ്പോഴും.

അപസ്മാരവും തൈറോയിഡും ഇല്ലെങ്കിലും ബുദ്ധിമാന്ദ്യമുള്ളയാളാ ണ് മീനുകുട്ടിയുടെ മൂത്ത സഹോദരന്‍ അനുകുട്ടന്‍ (25). അമ്മയായ മോളിക്ക് താല്‍ക്കാലികമായി ചില വീടുകളില്‍ വീട്ടുപണിക്ക് പോകു മ്പോള്‍ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ കുട്ടികളുടെ അകാരണമായ ഭയവും. മകളെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാനുള്ള മടിയും കാരണം മിക്കപ്പോഴും പണിക്ക് പോകാന്‍ സാധിക്കില്ല.ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ എല്ലാ പ്രകൃതവും ഇവരില്‍ പ്രകടമാണ്. അമ്മയായ മോളിക്ക് ഇവരില്‍ നിന്ന് ചീത്ത വിളിയും മര്‍ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

അതെല്ലാം ക്ഷമിച്ച് ഈ അമ്മ ഇത്രയും കാലം അവരെ പരിപാലിച്ചു. എന്നാല്‍ ഗര്‍ഭാശയ മുഴ മൂലം ബുദ്ധിമുട്ടുന്ന ഇവര്‍ മക്കളെ നവജീവന്‍ പോലെ ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ്. നവരായ ആളുകളടെ കാരുണ്യം കൊണ്ടാണ് ഈയമ്മ ഇത്രയും കാലം മക്കളുടെ ചികിത്സയും ആഹാരവുമെല്ലാം നല്‍കി പരിപാലിച്ചത്. മീനുകുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ക്കു മാത്രം 1500 രൂപയോളം വേണം. യാത്രാ ചിലവുകളും മറ്റും വേറെ. കൂടാതെ സ്വന്തം ചികിത്സയ്ക്കും ബുദ്ധിമാന്ദ്യമുള്ള മൂത്ത മകന്റെ ചികിത്സയ്ക്കും നല്ലൊരു തുക വേണം. അതിനായി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് മോളി എന്ന അമ്മ. കരുണയുള്ളവർ ഈ  കുടുംബത്തെ സഹായിക്കൂ..!!

പി. ജെ. മോളി
അറയ്ക്കല്‍ (ഹൌസ്)
പള്ളിപ്പുറത്ത് സൌത്ത് പിഒ
കോടിമത
ഫോണ്‍: 7736381745

Acc. No SBT Kodimatha  67011314779
IFC Code 19481070379


Sunday, October 28, 2012

ക്രൂരമായ വിധിവിളയാട്ടത്തിനുമുന്നിൽ ആലംബമറ്റ ഒരു കുടുംബം.. പ്രിൻസിനെ സഹായിക്കൂ..!!



വിധി നിരന്തരം വേട്ടയാടുന്ന പ്രിന്‍സിന്  മുന്നോട്ട് ജീവിക്കണമെങ്കില്‍ ഇനിയും നന്മയുള്ളവരുടെ സഹായം കൂടി വേണം. രണ്ടുവൃക്കകളും തകരാറിലായ ഇടുക്കി, കൊച്ചൂപ്പ്, ജോസ്കരി മറ്റത്തില്‍ പ്രിന്‍സ് ജോണ്‍സണ്‍(14)മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രാളജി വിഭാഗത്തില്‍ ചികില്‍സയിലാണ്. പിതാവ് ജോണ്‍സണ്‍ ഏതാനും വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ  മിനിയാണ് പ്രിന്‍സിനെയും സഹോദരന്‍ ജോബിയെയും വളര്‍ത്തിയത്. 11-ാം വയസിലാണ് പ്രിന്‍സിന് വൃക്കരോഗം കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ മിനിക്ക് ഹൃദ്രോഗം ബാധിച്ചു. ഹൃദയത്തിന്റെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തില്‍ 2010 ല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഇതിന് ചികില്‍സ നടത്തുന്നതിനിടെ മൂത്ത മകന്‍ ജോണ്‍സണ് ജീപ്പ് അപകടത്തിലും പരുക്കേറ്റു. പിന്നോട്ട് ഉരുണ്ടുവന്ന ജീപ്പ് ഇടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. നാട്ടുകാരുടെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെയും  സഹായത്തോടെ നാല് ലക്ഷം രൂപ സ്വരൂപിച്ചാണ് ചികില്‍സ നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന കൂലികൊണ്ടാണ് മിനി കുടുംബം പോറ്റുന്നത്.

ഗവ. എച്ച്എസ്എസ് കുഞ്ഞിത്തണ്ണിയില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ് പ്രിന്‍സ്. ഇപ്പോള്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഡയാലിസിസ് നടത്തുന്നുണ്ട്. വൃക്കമാറ്റിവയ്ക്കണമെന്നാണ് നെഫ്രോളജി വിഭാഗം മേധാവി. ഡോ. കെ.പി. ജയകുമാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് ചെലവാകുന്ന പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് ആകുന്നില്ല. അമ്മ മിനി ഒരു വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ട്. എന്നാല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മിനിയുടെ ഹൃദയ വാല്‍വ് മാറ്റിവയക്ക്ല്‍ നടത്തിയിരുന്നതിനാല്‍ മിനിയുടെ വൃക്ക മകന് ഉപയോഗിക്കാന്‍ കഴിയുമോ എന്നും ആശങ്കയുണ്ട്.  നല്ലവരായ ജനങ്ങളുടെ സഹായത്തിനായി ഈ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

വിലാസം
പ്രിന്‍സ്  ജോണ്‍സ്.
മറ്റത്തില്‍ വീട്.
ജോസ്കരി പി.ഒ.
കൊച്ചൂപ്പ്.
685565.

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍
മിനി ജോണ്‍സണ്‍
ബാങ്ക് എസ്ബിടി പൊട്ടന്‍കാവ് ബ്രാഞ്ച്.
അക്കൌണ്ട് നമ്പര്‍ : 67077674361
ഐഎഫ്എസ് നമ്പര്‍ എസ്ബിടിആര്‍ 00527.


Monday, October 8, 2012

തലച്ചോറിന് ശസ്ത്രക്രിയ കാത്ത് ഒന്‍പതു വയസ്സുകാരന്‍!!

ബിച്ചുലാൽ


പത്തനംതിട്ട . തലച്ചോര്‍ തകരാരിലായ ഒന്‍പതു വയസ്സുകാരന്‍ ചികില്‍സാ സഹായം തേടുന്നു. മലയാലപ്പുഴ താഴം മുക്കുട്ടുങ്കല്‍ കൈമൂട്ടില്‍ രഘുലാലിന്റെ മകന്‍ ബിച്ചുലാലാണ് ചികില്‍സാ സഹായം തേടുന്നത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിലാണ്. തലച്ചോറിനോടു ചേര്‍ന്നുള്ള മുഴയുടെ കുറച്ചുഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി ലാബിലേക്ക് അയിച്ചിരിക്കുകയാണ്. ബാക്കിയുള്ള ശസ്ത്രക്രിയയ്ക്കായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവു വരുന്നുണ്ട്. ബിച്ചുലാലിനെ സഹായിക്കാന്‍ മലയാലപ്പുഴ എസ്ബിടി ശാഖയില്‍ അച്ഛന്‍ രഘുലാലിന്റെ പേരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67134563475.

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ 

SBT.
അക്കൌണ്ട് നമ്പര്‍: 67134563475.
മലയാലപ്പുഴ ശാഖ
പത്തനംതിട്ട
ഫോണ്‍ : 04682300224, 04682301955

ഐഎഫ്എസ്സി കോഡ് :  SBTR0000407
എംഐസിആര്‍ കോഡ് : 689009109


Sunday, July 22, 2012

ഹൃദയമുള്ളവരേ.. ഇവരെ സഹായിക്കൂ..!!





ന്യൂഡല്‍ഹി. ഹൃദയമുള്ളവരെല്ലാം കേള്‍ക്കേണ്ട കഥയാണു  ചേര്‍ത്തല വാരനാട് മേലേപ്പോകാട്ട് വെളി എം.എം. ജോസഫ് ബ്രഷ്നേവ് - ബിന്ദു ദമ്പതികളുടേത്. ഹൃദ്രോഗികളായ മൂന്നു മക്കളുടെ ശസ്ത്രക്രിയയ്ക്കും ചികില്‍സാ ചെലവിനും പണം കണ്ടെത്താനുള്ള നെട്ടോട്ടമാണു കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവരുടെ ജീവിതം. പല വഴികളില്‍ നിന്നു ലഭിച്ച സഹായവും സ്വന്തം സമ്പാദ്യവും കൊണ്ടു രണ്ടുമക്കളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂത്തമകന്‍ ജോണ്‍ ജോയലിന്റെ  രോഗം സങ്കീര്‍ണമായതിനാല്‍ കേരളത്തില്‍ ശസ്ത്രക്രിയ നടത്താനാകില്ല. ഹൃദയമുള്ളവര്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയില്‍ മകനെയും കൊണ്ടു   ഡല്‍ഹിയി ലെത്തിയിരിക്കുകയാണു ഈ മാതാപിതാക്കള്‍.ജോണ്‍ ജോയലിനു എയിംസില്‍ ചികില്‍സ തുടങ്ങി.  ടെസ്റ്റുകളും ശസ്ത്രക്രിയകളുമായി ലക്ഷങ്ങള്‍ ചെലവും വരും. കഴുത്തറ്റമെത്തിയ കടം മാത്രമാണു കൂലിപ്പണിക്കാരായ ഈ ദമ്പതികളുടെ  സമ്പാദ്യം. സുമനസ്സുകളുടെ സഹായമാണു ഏക പ്രതീക്ഷ.

ആരുടേയും കരളിലിയിപ്പിക്കുന്നതാണു ഈ കുടുംബത്തിന്റെ ദുരന്തകഥ. ബ്രഷ്നേവിനും ബിന്ദുവിനും മൂന്നു ആണ്‍ മക്കള്‍. മൂന്നു പേരും ഹൃദ്രോഗികള്‍. ഇളയ മകന്‍ സാംജോസിന്റെയും രണ്ടാമത്തെ മകന്‍ അമലീന്‍ ജോസഫിന്റെയും ശസ്ത്രക്രിയ നേരത്തെ പൂര്‍ത്തിയായി. ഇരുവരുടെയും ശസ്ത്രക്രിയ പൂര്‍ത്തിയായതു കേരളത്തിലാണ്. രണ്ടു ലക്ഷത്തോളം രൂപയാണു ഇതിനായി ചെലവായത്. കൂലിപ്പണിയില്‍ നിന്നു മിച്ചംവെച്ചുണ്ടാക്കിയ ചെറിയ സമ്പാദ്യവും നാട്ടുകാരുടെ സഹായവും കൊണ്ടാണു പണം കണ്ടെത്തിയത്.

മറ്റു രണ്ടുപേരില്‍ നിന്നു വ്യത്യസ്തമായി അല്‍പ്പം സങ്കീര്‍ണമാണു മൂത്തമകന്‍ ജോണ്‍ ജോയലിന്റെ രോഗം. രക്ത ശുദ്ധീകരണം നടക്കാത്തതാണു പ്രധാന പ്രശ്നം. കേരളത്തില്‍ ചികില്‍സാ സൌകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എയിംസിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി. രക്തശുദ്ധീകരണം നടക്കാത്തതുള്‍പ്പെടെ ജോയലിന്റെ ഹൃദയത്തില്‍ നാലു പ്രധാന പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ഇളവുകളും ലഭിച്ചാലും ശസ്ത്രക്രിയയും തുടര്‍ ചികില്‍സ യ്ക്കുമായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവുവരും. നാലു മാസ മെങ്കിലും ഡല്‍ഹിയില്‍ ചെലവിടണം. അതിന്റെ ചെലവു വേറെ. മലയാളിയായ സന്തോഷ് ഏര്‍പ്പാടാക്കിയ ലാഡോസറായിയിലെ വാടക വീട്ടിലാണു തല്‍ക്കാലം കുടുംബം താമസിക്കുന്നത്. ഒരു കുരുന്നു ഹൃദയത്തിന്റെ മിടിപ്പ് നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ  സഹായം ചേര്‍ത്തല സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ 41092210002135 എന്ന അക്കൌണ്ടില്‍ നിക്ഷേപിക്കുക.

ബാങ്കിന്റെ ഐഎഫ്എസ്സി നമ്പര്‍: YNB0004109
അക്കൌണ്ട് നമ്പര്‍  41092210002135
 സിന്‍ഡിക്കേറ്റ് ബാങ്ക്, ചേര്‍ത്തല

 ഫോണ്‍  -  09891796787, 9911067844


Thursday, May 31, 2012

ഈ കുഞ്ഞിനെ സഹായിക്കൂ..!!



തലച്ചോറിന്റെ വളര്‍ച്ചക്കുറവുമൂലം തളര്‍ന്നു കിടക്കുന്ന സ്നേഹ എന്ന എട്ടു  വയസുകാരിയുടെ കഥ ആരുടെയും കരളലിയിക്കും. മന്ദിരം സ്വദേശി ബിജുമോന്റെ മകളായ സനേഹയ്ക്കു ജനിച്ച് ആറു മാസം മുതലാണു രോഗം തുടങ്ങിയത്. വിവിധ ആശുപത്രിയില്‍ മകളെയും കൊണ്ടു കയറിയിറങ്ങിയ ബിജുമോനും ഭാര്യ സതിയും അവസാനം കോട്ടയം മെഡിക്കല്‍ കോളജില്‍ സ്നേഹയെ അഡ്മിറ്റ് ചെയ്തു. ദീര്‍ഘനാളത്തെ ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ആശുപത്രിയില്‍ വരണം. തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അതു പല പ്രാവശ്യമായി എടുത്തു കളഞ്ഞെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതനുസരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി രണ്ടു പ്രാവശ്യം വെള്ളമെടുത്തു കളഞ്ഞു. ഒരു പ്രാവശ്യം ഇതു ചെയ്തതിനു ചിലവായത് 75,000 രൂപ. ദിവസേനയുള്ള മരുന്നു മേടിക്കാന്‍പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിനു ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരോടും കടം മേടിച്ചാണ് ഇവര്‍ ആ തുക കണ്ടെത്തിയത്. ഇനി എന്തു ചെയ്യുമെന്ന് ഈ കുടുംബത്തിനറിയില്ല. ഇതു കൂടാതെ സ്നേഹയ്ക്കു ശ്വാസംമുട്ടലും ഫിറ്റ്സും ഉണ്ടാകാറുണ്ട്. ദ്രാവക രൂപത്തിലുള്ള പ്രത്യേക ഭക്ഷണം മാത്രമേ സനേഹയ്ക്കു കഴിക്കാന്‍ സാധിക്കൂ. ഇതിനെല്ലാംകൂടി എവിടുന്നു പണം ലഭിക്കുമെന്നറിയാതെ  വിഷമിക്കുന്ന ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ?

വിലാസം  
ജി. ബിജുമോന്‍
പാറയക്ക്ല്‍ ഹൌസ്
മന്ദിരം പിഒ, റാന്നി
689672

ഫോണ്‍ : 9745667606  

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-  
അക്കൌണ്ട് നമ്പര്‍: 2319108046425 (കാനറാ ബാങ്ക്, റാന്നി - സ്നേഹ മോള്‍ ബി. ജോര്‍ജ്)


Tuesday, May 15, 2012

ഓമനത്തമുള്ള ഈ മുഖം ഒന്ന് നോക്കൂ..!!

ബാലു


ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാന്‍സറിന്റെ രോഗപീഡകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കുട്ടിയാണു ബാലു എന്ന പന്ത്രണ്ടു വയസുകാരന്‍. മൂന്നാം വയസിലാണു ബാലുവിനു കാന്‍സര്‍ ബാധിച്ചത്. പിന്നീടുള്ള ഈ ബാലന്റെ ജീവിതം മുഴുവന്‍ ദുരിതവും വേദനയും നിറഞ്ഞതായിരുന്നു. കൂട്ടുകാര്‍ സ്കൂളില്‍ പോകുമ്പോള്‍ ബാലു വേദന സാഹിക്കാനാവാതെ കരയുകയായിരുന്നു.

അമ്മ സുമ കൂലിപ്പണ്ണിക്കും വീട്ടു ജോലിക്കും പോയി കിട്ടുന്ന തുച്ഛമായ വരുമാനം ഒരു ദിവസത്തെ മരുന്നിനു പോലും തികയില്ല. ഏകദേശം അയ്യായിരം രൂപയാണു ഒരു മാസം ചികിത്സയ്ക്കായി ചെലവാകുന്നത്. ഭര്‍ത്താവുപേക്ഷിച്ചു പോയ സുമ ബാലുവിനും ഇളയ മകനുമൊപ്പം സഹോദരിയുടെ വീട്ടിലാണു താമസിക്കുന്നത്. സുമയ്ക്കു സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണു അമ്മയും മക്കളും.

വിലാസം 
കല്ലടയില്‍ ഹൌസ്
അയര്‍ക്കുന്നം
കോട്ടയം -686564

ഫോണ്‍:   9605169317

സഹായങ്ങള്‍ നിക്ഷേപിക്കാന്‍    
സുമ കെകെ
അക്കൌണ്ട് നമ്പര്‍: 57043668487
എസ്ബിടി, ആര്‍മാനൂര്‍ ബ്രാഞ്ച്


Sunday, April 22, 2012

സ്കൂളിൽ പോയി പഠിക്കാൻ മാഹീന് കഴിയുമോ?? സ്നേഹനിധികളെ.. സഹായിക്കൂ..!!

 മാഹിന്‍
 
ഈരാറ്റുപേട്ട: കൂട്ടുകാരോടൊപ്പം കളിചിരിയുമായി സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ വിധി തളര്‍ത്തിയ ദുര്‍വിധിയില്‍ നിന്നും കരകയറാന്‍ സുമനസുകളുടെ സഹായം തേടുകയാണ് മാഹിന്‍. സൈക്കിളില്‍ ഐസ്ക്രീം കച്ചവടം നടത്തുന്ന തെക്കേക്കര ജിലാനിപ്പടി കല്ലോലില്‍ സി സി മുഹമ്മദിന്റെ മകനാണ് 15കാരനായ മാഹിന്‍. ആറുവര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജീവിതം.

മലമൂത്ര വിസര്‍ജനത്തിനു പോലും മറ്റുള്ളവരുടെ സഹായം വേണം. ആറുവര്‍ഷം മുന്‍പ് പെട്ടെന്നുണ്ടായ അസുഖം മാഹിനെ കിടക്കയിലാക്കി. തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രോഗമെന്താണെന്ന് പോലും കണ്ടെത്താനായില്ല. സ്കൂളില്‍ പോകാന്‍ സാധിക്കാതായതോടെ പഠനവും നിലച്ചു. ഇരുകൈകളും കാലുകളും ശരീരമാസകലവും തളര്‍ന്നതോടെ കട്ടിലില്‍ തന്നെയായി മാഹിന്റെ ജീവിതം.

ഇതിനിടെ മലപ്പുറത്ത് അക്യുപങ്ചര്‍ ചികിത്സ നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനും നല്ല ചിലവുവരും. തല ചായ്ക്കാന്‍ പോലും ഇടമില്ലാത്ത മുഹമ്മദ് ഭാര്യയെയും മക്കളെയുമായി ബന്ധുവിന്റെ വീടിനോട് ചേര്‍ന്ന് തട്ടിക്കൂട്ടിയ ചായ്പിലാണ് താമസം. ദിവസവും രാവിലെ ഐസ്ക്രീം വില്‍പന നടത്തി നിത്യചിലവിന് വഴി തേടുന്ന മുഹമ്മദ് സര്‍ക്കാരിന്റെ കണക്കില്‍ ഉയര്‍ന്ന വരുമാനക്കാരനാണ്. എ പി എല്‍ കാര്‍ഡിനുടമയായ മുഹമ്മദിന് അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാകുന്നു. മാഹിന്റെ അസുഖം മൂലം പല ദിവസവും കച്ചവടത്തിനു പോലും പോകാനാകുന്നില്ല.

സഹപാഠികളോടൊപ്പം സ്കൂളില്‍ പോകാനും നല്ലൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യണമെങ്കില്‍ മാഹിന് സന്മനസുകളുടെ സഹായം വേണം. സന്മനസുകളുടെ സഹായം തേടുകയാണ് മാഹിനും പിതാവ് മുഹമ്മദും.





 ഫോണ്‍- 9048218654

വിലാസം

സി സി മുഹമ്മദ്
കല്ലോലിയില്‍
തെക്കേക്കര
അരുവിത്തറ പി.ഒ
ഈരാറ്റുപേട്ട-686122

സഹായങ്ങള്‍ നിക്ഷേപിക്കാന്‍.

സി സി മുഹമ്മദ്
എസ് ബി ടി, ഈരാറ്റുപേട്ട
അക്കൌണ്ട് നമ്പര്‍ : 67176608839