ജിത്തു
സാബു നമ്മുടെ
മലയാളം ബ്ലോഗേർസ് ഗ്രൂപ്പിലൂടെ തന്ന ലിങ്ക് വഴിയാണ് ജിത്തു എന്ന സുജിത്തിന്റെ
ശലഭം എന്ന ബ്ലോഗിലെത്തുന്നത്..!! തുടർന്ന് ജിത്തുവുമായി ബന്ധപെടുകയും ജിത്തുവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ പോസ്റ്റുവാൻതീരുമാനിക്കുകയുമായിരുന്നു..
കുടുംബത്തിന് അത്താണിയാകേണ്ട പ്രായത്തിൽ ഇരു കാലുകൾക്കും സ്വാധീനം നഷ്ടപെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ജിത്തു. ശലഭം പോല്‍ പറക്കാന്‍ മനം കൊതിച്ച ചെറുപ്പകാരൻ ആക്സ്മികമായ വിധിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു. കോഴിക്കോട് പാലാഴി എന്ന സ്ഥലത്ത് ഒരു
സാധാരണ കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. അഛന്‍,അമ്മ, അനുജന്‍, ചേച്ചി പിന്നെ ജിത്തു. ചേച്ചിയുടെ കല്ല്യാണം കഴിഞു ഭർത്താവിനൊപ്പം മറ്റൊരിടത്ത് താമസം.
ജിത്തുവിന് 22 വയസുള്ളപ്പോള്‍ കാലുകളുടെ ചലന ശേഷി തനിയെ തന്നെ പതുക്കെ പതുക്കെ നഷ്ടപെട്ടു തുടങ്ങുകയായിരുന്നു. ഒന്ന് രണ്ട് വര്‍ഷംകൊണ്ട് 2 കാലുകളുടെയും ചലന ശേഷി പൂര്‍ണമായും ഇല്ലാതായി. പലയിടത്തും മാറി മാറി ചികിത്സകൾ നടത്തി. ഒന്നും ഫലം കണ്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും ജിത്തുവിന്റെ ശെരിക്കുളള അസുഖ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പണം ചിലവായത് മാത്രം മിച്ചം. ഈ അടുത്ത് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ദുള്‍ ലത്തീഫ് എന്ന ഹോമിയോ ഡോക്ടര്‍ ജിത്തുവിന് രക്തത്തില്‍ ലെഡിന്‍റെ അളവ് കൂടിയതാണു ഡീ മൈലിനേഷന്‍ എന്ന അസുഖം വരാന്‍ കാരണമാക്കിയത് എന്ന് കണ്ടെത്തിയത്. (ഈ അസുഖത്തെ കുറിച്ച്
കുഞ്ഞുസ് ഇവിടെ എഴുതിയിട്ടുണ്ട്.) തുടർന്നുള്ള പരിശോധനയിൽ ജിത്തുവിന്റെ രക്തത്തില്‍ ലെഡിന്‍റെ അംശം വളരെ കൂടുതല്‍ ഉണ്ടെന്ന് മനസിലായി. ഇപ്പോൾ ലെഡ് ലെവല്‍ കുറയാനുള്ള മരുന്ന് കഴിക്കുന്നു. അത് നോര്‍മൽ ആയ ശേഷം ഡീ മൈലിനേഷന് ചികിത്സ നടത്താം എന്നാണു ഡോക്ടർ പറയുന്നത്.
അഛന്‍ സ്കൂളിൽ പ്യൂണ്‍ ആയിരുന്നു. ഇപ്പോൾ റിട്ടയര്‍ ചെയ്തു. നാട്ടില്‍ തന്നെ റോഡ് സൈഡില്‍ ഇലക്ട്രോണിക്ക് റിപ്പയറിങ്ങും അല്ലറ ചില്ലറ കച്ചവടും നടത്താനായ് ചെറിയ ഒരു കട വാടകക്ക്എടുത്തിരുന്നു. അഛന്‍ ആയിരുന്നു അവിടെ ഇരിക്കാറുണ്ടായിരുന്നത്. വിധിയുടെ പ്രഹരം വീണ്ടും ഈ കുടുംബത്തിന് മേൽ മറ്റൊരു വിധത്തിൽ ആഞ്ഞടിച്ചു. അഛന് ഷുഗര്‍ കൂടി കാലിന്‍റെ പാദം മുറിച്ചു മാറ്റേണ്ടിവന്നു. അതിനാൽ ഇപ്പോൾ കടയിൽ പോകാൻ കഴിയാതെ വീട്ടില്‍ തന്നെ ഇരിപ്പാണ്.
അനുജൻ ഇപ്പോൾ കൂലി പണിക്കു പോകുന്നു. അഛന്റെ ചെറിയ പെൻഷനും, അനുജന്റെ കൂലിപ്പണിയിൻമേലുള്ള വരുമാനവുമാണ് ഈ കുടുംബത്തിന്റെ ചിലവിനും, ജിത്തുവിന്റെ ചികിൽസക്കുമുള്ള ഏക ആശ്രയം. ഒപ്പം അഛന്റെ ചികിൽസയും.
ജിത്തു വീട്ടില്‍ ഇരുന്ന് ചില്ലറ ഇലക്ട്രോണിക് ജോലികൾ ചെയ്ത് സ്വന്തം ചികിൽസക്കുള്ള അത്യാവശ്യം വരുമാനം കണ്ടെത്തിയിരുന്നു. രക്തത്തിൽ ലഡ്ന്റെ അംശം ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഇലക്ട്രോണിക്ക് പണി പൂർണമായും നിര്‍ത്തണം എന്നാണ് ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. എന്നാലും മറ്റ് മാർഗമൊന്നുമില്ലാത്തതിനാൽ അപകടമാണെന്നറിഞ്ഞിട്ടും ചെറിയ തോതില്‍ ഇപോഴും ഈ പണി തന്നെ ചെയ്യുന്നുണ്ട്. പെട്ടെന്ന് പൂര്‍ണമായും ഈ ജോലി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ ആണ്.
ബ്ലോഗുകളെഴുതിയും അതുവഴി കിട്ടിയ സുഹൃത്തുക്കളോട് ബ്ലൊഗുകൾ വഴി ഇടപെട്ടും മനസ്സിനെ അൽപമെങ്കിലും ശാന്തമാക്കാൻ ശ്രമിക്കുകയാണ് ജിത്തു ഇപ്പോൾ. ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ..!!
അഛൻ നോക്കി നടത്തിയിരുന്ന കടയിൽ പോയി ഇരിക്കാൻ ജിത്തുവിന് ആഗ്രഹം ഉണ്ടെങ്കിലും വീട് കുറച്ച് ഉയരത്തില്‍ ആയതുകൊണ്ട് അവിടെ എത്തിപെടാന്‍ ബുദ്ധിമുട്ടാണ്. ഒരു മൂന്നു ചക്ര മോട്ടോര്‍സൈക്കിള്‍ വാങ്ങിയാൽ പോയി വരാൻ സാധിച്ചേനെ. അതിനായി ഒരു ബാങ്ക് ലോണ്‍ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണു ജിത്തു ഇപ്പോൾ.
എന്നാലും ഇതൊന്നും ജിത്തുവിന്റെ പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാകുന്നില്ല. നല്ലവരായ കുറെ സുഹൃത്തുക്കളുടെ സഹായം കൊണ്ട് പിടിച്ച് നിൽക്കുകയാണ്.. പക്ഷെ എത്രനാൾ.. ??
തുടർ ചികിൽസക്കും മറ്റുമായി ഇനിയും ഒരുപാട് മനുഷ്യ സ്നേഹികളുടെ കനിവ് ആവശ്യമാണ്. ഇപ്പോൾ പ്രതീക്ഷക്ക് വകയായി ബ്ലോഗർമാരായ കുറെ പുതിയ സുഹൃത്തുക്കൾ കൂടിയുണ്ട് ജിത്തുവിന്..!!
നമുക്ക് ഒറ്റക്കെട്ടായി ജിത്തുവിനെ സഹായിക്കാൻ കഴിയില്ലെ..??
ജിത്തുവിന്റെ പൂര്‍ണ അഡ്രസ്സ്
Sujith kumar.B.P
Kavancheri meethal house
G.A . College (post)
Palazhi , Kozhikode
PIN 673014
Tel.no: 09895340301
-----------------------------------------------------------------------------------------------------------
സുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള്‍ നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന്‍ ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍ ജിത്തുവിന്റെ അച്ഛന്‍ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും... കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.
ഇക്കാര്യം ചര്‍ച്ചക്കെടുത്ത {ഫൈസ് ബുക്കില്‍:
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്} ആദ്യ ദിവസം തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഇടപെടലുണ്ടായി. വല്ലാതെ 'യാത്രാ'ക്ലേശം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജിത്തുവിന് സഹായകരമാകുന്ന ഒരു തീരുമാനം ചര്‍ച്ചയില്‍ പങ്കു കൊണ്ട ഒരു സുഹൃത്ത് എടുക്കുകയുണ്ടായി. ഈ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം ജിത്തുവിന്റെ വീട്ടിലെത്തിച്ചു നല്‍കാമെന്നും അതിനാവശ്യമായ ചിലവുകള്‍ അദ്ദേഹം തന്നെ വഹിക്കാമെന്നും അറിയിക്കുകയായിരുന്നു. തീര്‍ച്ചയായും, ഇത് നമ്മെയേറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.
ഇനി നമുക്കാവശ്യമായുള്ളത്. മേല്‍ചൊന്ന സംരംഭത്തിന് വേണ്ടിവരുന്ന തുക സമാഹരിക്കുകയെന്നതാണ്. ഏകദേശം 'ഒന്നര ലക്ഷം രൂപ' കണക്കാക്കുന്ന പ്രസ്തുത പദ്ധതിക്ക് താങ്കളെക്കൊണ്ടാകുന്നത് നല്‍കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.
താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.
naamoosdoha@gmail.com,
tamsheriff@gmail.com,
noumonday@gmail.com
abid.areacode@gmail.com,
തുക അയക്കേണ്ടുന്ന വിലാസം:
ABID THARAVATTATH
A/C : 10770100109384
IFCC: FDRL, 0001077
FEDERAL BANK
AREACODE BRANCH
MUKKAM ROAD.
673639.PN
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------