ചങ്ങനാശേരി സചിമോത്തമപുരം മണിയൻ പാടത്തെ ചെളിയിലും മണ്ണിലും പണിയെടുത്ത് കുടുംബം പുലർത്തിവരവെ പെട്ടന്ന് പിടിപെട്ട അസുഖം വെള്ളത്തിൽ കൂടുതൽ നിന്ന് ജോലി ചെയ്യാൻ പറ്റാതെയായി. പിന്നീട് മറ്റ് കൂലിവേലകൾ ചെയ്താണ് മണിയൻ തന്റെ നിർധന കുടുംബത്തെ പോറ്റിയത്.
രണ്ട് മക്കളായിരുന്നു മണിയന്. നന്നായി പഠിച്ചിരുന്ന ഇളയ മകൾ മഞ്ജുഷയിലായിരുന്നു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും. ഡിഗ്രി നല്ല മാർക്കോടെ വിജയിച്ച് മഞ്ഞുഷ ബിഎഡ് പഠനത്തിന് ചേർന്നു.ഇതിനിടെയാണ് നിർധന കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വിധി പ്രഹരമേല്‍പ്പിച്ചത്. ഗുരുതരമായ വൃക്ക രോഗം പിടിപെട്ട് മഞ്ജുഷ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചികിൽസകൾക്കായി സർക്കാർ ആശുപത്രികൾ മാറിമാറി കയറിയിറങ്ങി. അദ്യം ആലപ്പുഴയിൽ, പിന്നീട് തിരുവനന്തപുരത്ത്, പിന്നെ കോട്ടയത്ത്, വീണ്ടും തിരുവനന്തപുരത്ത്.
ഉടനെ മഞ്ജുഷയുടെ വൃക്ക മാറ്റിവെക്കണമെന്നാണ് ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും മറ്റ് ചിലവുകൾക്കുമായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. മണിയന്റെ കുടുംബത്തിന് സ്വപ്നം കാണാൻ കഴിയാത്തതിനും അപ്പുറത്താണ് ലക്ഷങ്ങൾ. അതിനാൽ ഇപ്പോൾ ഡയാലിസിസ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് മാസത്തിൽ ഇരുപതിനായിരം രൂപയെങ്കിലും വേണം. നല്ലവരായ ചിലരുടെ കാരുണ്യം കൊണ്ട് ചികിൽസകൾ ഒരു വിധമൊക്കെ തുടർന്നു പോകുകയാണ്.
ഈ പെൺകുട്ടിയെ നമുക്കും സഹായിക്കാൻ കഴിയില്ലെ..??
സന്മനസുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക..

No comments:
Post a Comment