Sunday, October 28, 2012

ക്രൂരമായ വിധിവിളയാട്ടത്തിനുമുന്നിൽ ആലംബമറ്റ ഒരു കുടുംബം.. പ്രിൻസിനെ സഹായിക്കൂ..!!



വിധി നിരന്തരം വേട്ടയാടുന്ന പ്രിന്‍സിന്  മുന്നോട്ട് ജീവിക്കണമെങ്കില്‍ ഇനിയും നന്മയുള്ളവരുടെ സഹായം കൂടി വേണം. രണ്ടുവൃക്കകളും തകരാറിലായ ഇടുക്കി, കൊച്ചൂപ്പ്, ജോസ്കരി മറ്റത്തില്‍ പ്രിന്‍സ് ജോണ്‍സണ്‍(14)മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രാളജി വിഭാഗത്തില്‍ ചികില്‍സയിലാണ്. പിതാവ് ജോണ്‍സണ്‍ ഏതാനും വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ  മിനിയാണ് പ്രിന്‍സിനെയും സഹോദരന്‍ ജോബിയെയും വളര്‍ത്തിയത്. 11-ാം വയസിലാണ് പ്രിന്‍സിന് വൃക്കരോഗം കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ മിനിക്ക് ഹൃദ്രോഗം ബാധിച്ചു. ഹൃദയത്തിന്റെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തില്‍ 2010 ല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഇതിന് ചികില്‍സ നടത്തുന്നതിനിടെ മൂത്ത മകന്‍ ജോണ്‍സണ് ജീപ്പ് അപകടത്തിലും പരുക്കേറ്റു. പിന്നോട്ട് ഉരുണ്ടുവന്ന ജീപ്പ് ഇടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. നാട്ടുകാരുടെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെയും  സഹായത്തോടെ നാല് ലക്ഷം രൂപ സ്വരൂപിച്ചാണ് ചികില്‍സ നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന കൂലികൊണ്ടാണ് മിനി കുടുംബം പോറ്റുന്നത്.

ഗവ. എച്ച്എസ്എസ് കുഞ്ഞിത്തണ്ണിയില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ് പ്രിന്‍സ്. ഇപ്പോള്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഡയാലിസിസ് നടത്തുന്നുണ്ട്. വൃക്കമാറ്റിവയ്ക്കണമെന്നാണ് നെഫ്രോളജി വിഭാഗം മേധാവി. ഡോ. കെ.പി. ജയകുമാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് ചെലവാകുന്ന പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് ആകുന്നില്ല. അമ്മ മിനി ഒരു വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ട്. എന്നാല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മിനിയുടെ ഹൃദയ വാല്‍വ് മാറ്റിവയക്ക്ല്‍ നടത്തിയിരുന്നതിനാല്‍ മിനിയുടെ വൃക്ക മകന് ഉപയോഗിക്കാന്‍ കഴിയുമോ എന്നും ആശങ്കയുണ്ട്.  നല്ലവരായ ജനങ്ങളുടെ സഹായത്തിനായി ഈ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

വിലാസം
പ്രിന്‍സ്  ജോണ്‍സ്.
മറ്റത്തില്‍ വീട്.
ജോസ്കരി പി.ഒ.
കൊച്ചൂപ്പ്.
685565.

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍
മിനി ജോണ്‍സണ്‍
ബാങ്ക് എസ്ബിടി പൊട്ടന്‍കാവ് ബ്രാഞ്ച്.
അക്കൌണ്ട് നമ്പര്‍ : 67077674361
ഐഎഫ്എസ് നമ്പര്‍ എസ്ബിടിആര്‍ 00527.


Monday, October 8, 2012

തലച്ചോറിന് ശസ്ത്രക്രിയ കാത്ത് ഒന്‍പതു വയസ്സുകാരന്‍!!

ബിച്ചുലാൽ


പത്തനംതിട്ട . തലച്ചോര്‍ തകരാരിലായ ഒന്‍പതു വയസ്സുകാരന്‍ ചികില്‍സാ സഹായം തേടുന്നു. മലയാലപ്പുഴ താഴം മുക്കുട്ടുങ്കല്‍ കൈമൂട്ടില്‍ രഘുലാലിന്റെ മകന്‍ ബിച്ചുലാലാണ് ചികില്‍സാ സഹായം തേടുന്നത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിലാണ്. തലച്ചോറിനോടു ചേര്‍ന്നുള്ള മുഴയുടെ കുറച്ചുഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി ലാബിലേക്ക് അയിച്ചിരിക്കുകയാണ്. ബാക്കിയുള്ള ശസ്ത്രക്രിയയ്ക്കായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവു വരുന്നുണ്ട്. ബിച്ചുലാലിനെ സഹായിക്കാന്‍ മലയാലപ്പുഴ എസ്ബിടി ശാഖയില്‍ അച്ഛന്‍ രഘുലാലിന്റെ പേരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67134563475.

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ 

SBT.
അക്കൌണ്ട് നമ്പര്‍: 67134563475.
മലയാലപ്പുഴ ശാഖ
പത്തനംതിട്ട
ഫോണ്‍ : 04682300224, 04682301955

ഐഎഫ്എസ്സി കോഡ് :  SBTR0000407
എംഐസിആര്‍ കോഡ് : 689009109


Sunday, July 22, 2012

ഹൃദയമുള്ളവരേ.. ഇവരെ സഹായിക്കൂ..!!





ന്യൂഡല്‍ഹി. ഹൃദയമുള്ളവരെല്ലാം കേള്‍ക്കേണ്ട കഥയാണു  ചേര്‍ത്തല വാരനാട് മേലേപ്പോകാട്ട് വെളി എം.എം. ജോസഫ് ബ്രഷ്നേവ് - ബിന്ദു ദമ്പതികളുടേത്. ഹൃദ്രോഗികളായ മൂന്നു മക്കളുടെ ശസ്ത്രക്രിയയ്ക്കും ചികില്‍സാ ചെലവിനും പണം കണ്ടെത്താനുള്ള നെട്ടോട്ടമാണു കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവരുടെ ജീവിതം. പല വഴികളില്‍ നിന്നു ലഭിച്ച സഹായവും സ്വന്തം സമ്പാദ്യവും കൊണ്ടു രണ്ടുമക്കളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂത്തമകന്‍ ജോണ്‍ ജോയലിന്റെ  രോഗം സങ്കീര്‍ണമായതിനാല്‍ കേരളത്തില്‍ ശസ്ത്രക്രിയ നടത്താനാകില്ല. ഹൃദയമുള്ളവര്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയില്‍ മകനെയും കൊണ്ടു   ഡല്‍ഹിയി ലെത്തിയിരിക്കുകയാണു ഈ മാതാപിതാക്കള്‍.ജോണ്‍ ജോയലിനു എയിംസില്‍ ചികില്‍സ തുടങ്ങി.  ടെസ്റ്റുകളും ശസ്ത്രക്രിയകളുമായി ലക്ഷങ്ങള്‍ ചെലവും വരും. കഴുത്തറ്റമെത്തിയ കടം മാത്രമാണു കൂലിപ്പണിക്കാരായ ഈ ദമ്പതികളുടെ  സമ്പാദ്യം. സുമനസ്സുകളുടെ സഹായമാണു ഏക പ്രതീക്ഷ.

ആരുടേയും കരളിലിയിപ്പിക്കുന്നതാണു ഈ കുടുംബത്തിന്റെ ദുരന്തകഥ. ബ്രഷ്നേവിനും ബിന്ദുവിനും മൂന്നു ആണ്‍ മക്കള്‍. മൂന്നു പേരും ഹൃദ്രോഗികള്‍. ഇളയ മകന്‍ സാംജോസിന്റെയും രണ്ടാമത്തെ മകന്‍ അമലീന്‍ ജോസഫിന്റെയും ശസ്ത്രക്രിയ നേരത്തെ പൂര്‍ത്തിയായി. ഇരുവരുടെയും ശസ്ത്രക്രിയ പൂര്‍ത്തിയായതു കേരളത്തിലാണ്. രണ്ടു ലക്ഷത്തോളം രൂപയാണു ഇതിനായി ചെലവായത്. കൂലിപ്പണിയില്‍ നിന്നു മിച്ചംവെച്ചുണ്ടാക്കിയ ചെറിയ സമ്പാദ്യവും നാട്ടുകാരുടെ സഹായവും കൊണ്ടാണു പണം കണ്ടെത്തിയത്.

മറ്റു രണ്ടുപേരില്‍ നിന്നു വ്യത്യസ്തമായി അല്‍പ്പം സങ്കീര്‍ണമാണു മൂത്തമകന്‍ ജോണ്‍ ജോയലിന്റെ രോഗം. രക്ത ശുദ്ധീകരണം നടക്കാത്തതാണു പ്രധാന പ്രശ്നം. കേരളത്തില്‍ ചികില്‍സാ സൌകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എയിംസിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി. രക്തശുദ്ധീകരണം നടക്കാത്തതുള്‍പ്പെടെ ജോയലിന്റെ ഹൃദയത്തില്‍ നാലു പ്രധാന പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ഇളവുകളും ലഭിച്ചാലും ശസ്ത്രക്രിയയും തുടര്‍ ചികില്‍സ യ്ക്കുമായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവുവരും. നാലു മാസ മെങ്കിലും ഡല്‍ഹിയില്‍ ചെലവിടണം. അതിന്റെ ചെലവു വേറെ. മലയാളിയായ സന്തോഷ് ഏര്‍പ്പാടാക്കിയ ലാഡോസറായിയിലെ വാടക വീട്ടിലാണു തല്‍ക്കാലം കുടുംബം താമസിക്കുന്നത്. ഒരു കുരുന്നു ഹൃദയത്തിന്റെ മിടിപ്പ് നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ  സഹായം ചേര്‍ത്തല സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ 41092210002135 എന്ന അക്കൌണ്ടില്‍ നിക്ഷേപിക്കുക.

ബാങ്കിന്റെ ഐഎഫ്എസ്സി നമ്പര്‍: YNB0004109
അക്കൌണ്ട് നമ്പര്‍  41092210002135
 സിന്‍ഡിക്കേറ്റ് ബാങ്ക്, ചേര്‍ത്തല

 ഫോണ്‍  -  09891796787, 9911067844


Thursday, May 31, 2012

ഈ കുഞ്ഞിനെ സഹായിക്കൂ..!!



തലച്ചോറിന്റെ വളര്‍ച്ചക്കുറവുമൂലം തളര്‍ന്നു കിടക്കുന്ന സ്നേഹ എന്ന എട്ടു  വയസുകാരിയുടെ കഥ ആരുടെയും കരളലിയിക്കും. മന്ദിരം സ്വദേശി ബിജുമോന്റെ മകളായ സനേഹയ്ക്കു ജനിച്ച് ആറു മാസം മുതലാണു രോഗം തുടങ്ങിയത്. വിവിധ ആശുപത്രിയില്‍ മകളെയും കൊണ്ടു കയറിയിറങ്ങിയ ബിജുമോനും ഭാര്യ സതിയും അവസാനം കോട്ടയം മെഡിക്കല്‍ കോളജില്‍ സ്നേഹയെ അഡ്മിറ്റ് ചെയ്തു. ദീര്‍ഘനാളത്തെ ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ആശുപത്രിയില്‍ വരണം. തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അതു പല പ്രാവശ്യമായി എടുത്തു കളഞ്ഞെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതനുസരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി രണ്ടു പ്രാവശ്യം വെള്ളമെടുത്തു കളഞ്ഞു. ഒരു പ്രാവശ്യം ഇതു ചെയ്തതിനു ചിലവായത് 75,000 രൂപ. ദിവസേനയുള്ള മരുന്നു മേടിക്കാന്‍പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിനു ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരോടും കടം മേടിച്ചാണ് ഇവര്‍ ആ തുക കണ്ടെത്തിയത്. ഇനി എന്തു ചെയ്യുമെന്ന് ഈ കുടുംബത്തിനറിയില്ല. ഇതു കൂടാതെ സ്നേഹയ്ക്കു ശ്വാസംമുട്ടലും ഫിറ്റ്സും ഉണ്ടാകാറുണ്ട്. ദ്രാവക രൂപത്തിലുള്ള പ്രത്യേക ഭക്ഷണം മാത്രമേ സനേഹയ്ക്കു കഴിക്കാന്‍ സാധിക്കൂ. ഇതിനെല്ലാംകൂടി എവിടുന്നു പണം ലഭിക്കുമെന്നറിയാതെ  വിഷമിക്കുന്ന ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ?

വിലാസം  
ജി. ബിജുമോന്‍
പാറയക്ക്ല്‍ ഹൌസ്
മന്ദിരം പിഒ, റാന്നി
689672

ഫോണ്‍ : 9745667606  

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-  
അക്കൌണ്ട് നമ്പര്‍: 2319108046425 (കാനറാ ബാങ്ക്, റാന്നി - സ്നേഹ മോള്‍ ബി. ജോര്‍ജ്)


Tuesday, May 15, 2012

ഓമനത്തമുള്ള ഈ മുഖം ഒന്ന് നോക്കൂ..!!

ബാലു


ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാന്‍സറിന്റെ രോഗപീഡകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കുട്ടിയാണു ബാലു എന്ന പന്ത്രണ്ടു വയസുകാരന്‍. മൂന്നാം വയസിലാണു ബാലുവിനു കാന്‍സര്‍ ബാധിച്ചത്. പിന്നീടുള്ള ഈ ബാലന്റെ ജീവിതം മുഴുവന്‍ ദുരിതവും വേദനയും നിറഞ്ഞതായിരുന്നു. കൂട്ടുകാര്‍ സ്കൂളില്‍ പോകുമ്പോള്‍ ബാലു വേദന സാഹിക്കാനാവാതെ കരയുകയായിരുന്നു.

അമ്മ സുമ കൂലിപ്പണ്ണിക്കും വീട്ടു ജോലിക്കും പോയി കിട്ടുന്ന തുച്ഛമായ വരുമാനം ഒരു ദിവസത്തെ മരുന്നിനു പോലും തികയില്ല. ഏകദേശം അയ്യായിരം രൂപയാണു ഒരു മാസം ചികിത്സയ്ക്കായി ചെലവാകുന്നത്. ഭര്‍ത്താവുപേക്ഷിച്ചു പോയ സുമ ബാലുവിനും ഇളയ മകനുമൊപ്പം സഹോദരിയുടെ വീട്ടിലാണു താമസിക്കുന്നത്. സുമയ്ക്കു സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണു അമ്മയും മക്കളും.

വിലാസം 
കല്ലടയില്‍ ഹൌസ്
അയര്‍ക്കുന്നം
കോട്ടയം -686564

ഫോണ്‍:   9605169317

സഹായങ്ങള്‍ നിക്ഷേപിക്കാന്‍    
സുമ കെകെ
അക്കൌണ്ട് നമ്പര്‍: 57043668487
എസ്ബിടി, ആര്‍മാനൂര്‍ ബ്രാഞ്ച്


Sunday, April 22, 2012

സ്കൂളിൽ പോയി പഠിക്കാൻ മാഹീന് കഴിയുമോ?? സ്നേഹനിധികളെ.. സഹായിക്കൂ..!!

 മാഹിന്‍
 
ഈരാറ്റുപേട്ട: കൂട്ടുകാരോടൊപ്പം കളിചിരിയുമായി സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ വിധി തളര്‍ത്തിയ ദുര്‍വിധിയില്‍ നിന്നും കരകയറാന്‍ സുമനസുകളുടെ സഹായം തേടുകയാണ് മാഹിന്‍. സൈക്കിളില്‍ ഐസ്ക്രീം കച്ചവടം നടത്തുന്ന തെക്കേക്കര ജിലാനിപ്പടി കല്ലോലില്‍ സി സി മുഹമ്മദിന്റെ മകനാണ് 15കാരനായ മാഹിന്‍. ആറുവര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജീവിതം.

മലമൂത്ര വിസര്‍ജനത്തിനു പോലും മറ്റുള്ളവരുടെ സഹായം വേണം. ആറുവര്‍ഷം മുന്‍പ് പെട്ടെന്നുണ്ടായ അസുഖം മാഹിനെ കിടക്കയിലാക്കി. തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രോഗമെന്താണെന്ന് പോലും കണ്ടെത്താനായില്ല. സ്കൂളില്‍ പോകാന്‍ സാധിക്കാതായതോടെ പഠനവും നിലച്ചു. ഇരുകൈകളും കാലുകളും ശരീരമാസകലവും തളര്‍ന്നതോടെ കട്ടിലില്‍ തന്നെയായി മാഹിന്റെ ജീവിതം.

ഇതിനിടെ മലപ്പുറത്ത് അക്യുപങ്ചര്‍ ചികിത്സ നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനും നല്ല ചിലവുവരും. തല ചായ്ക്കാന്‍ പോലും ഇടമില്ലാത്ത മുഹമ്മദ് ഭാര്യയെയും മക്കളെയുമായി ബന്ധുവിന്റെ വീടിനോട് ചേര്‍ന്ന് തട്ടിക്കൂട്ടിയ ചായ്പിലാണ് താമസം. ദിവസവും രാവിലെ ഐസ്ക്രീം വില്‍പന നടത്തി നിത്യചിലവിന് വഴി തേടുന്ന മുഹമ്മദ് സര്‍ക്കാരിന്റെ കണക്കില്‍ ഉയര്‍ന്ന വരുമാനക്കാരനാണ്. എ പി എല്‍ കാര്‍ഡിനുടമയായ മുഹമ്മദിന് അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാകുന്നു. മാഹിന്റെ അസുഖം മൂലം പല ദിവസവും കച്ചവടത്തിനു പോലും പോകാനാകുന്നില്ല.

സഹപാഠികളോടൊപ്പം സ്കൂളില്‍ പോകാനും നല്ലൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യണമെങ്കില്‍ മാഹിന് സന്മനസുകളുടെ സഹായം വേണം. സന്മനസുകളുടെ സഹായം തേടുകയാണ് മാഹിനും പിതാവ് മുഹമ്മദും.





 ഫോണ്‍- 9048218654

വിലാസം

സി സി മുഹമ്മദ്
കല്ലോലിയില്‍
തെക്കേക്കര
അരുവിത്തറ പി.ഒ
ഈരാറ്റുപേട്ട-686122

സഹായങ്ങള്‍ നിക്ഷേപിക്കാന്‍.

സി സി മുഹമ്മദ്
എസ് ബി ടി, ഈരാറ്റുപേട്ട
അക്കൌണ്ട് നമ്പര്‍ : 67176608839

Saturday, March 17, 2012

തിരിച്ചറിയാത്ത രോഗവുമായി പിഞ്ചുകുഞ്ഞ് ..!!!

 അല്‍ഫോന്‍സ

അനീഷ് സെബാസ്റ്റ്യന്‍- ഫിലോമിന ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ അല്‍ഫോന്‍സ ചികില്‍സാ സഹായം തേടുന്നു. ജനിച്ച നാള്‍ മുതല്‍ കുട്ടി രോഗബാധിതയാണ്. ജിനിച്ച സമയത്ത് കുഞ്ഞിന് വിളര്‍ച്ചയുണ്ടാവുകയും കുട്ടിയുടെ വയര്‍ വളരെ വലുതായും ഇരിക്കുകയായിരുന്നു. ഇഎസ്ഐയില്‍ അന്നു മുതല്‍ ചികില്‍സയിലാണ്. കുഞ്ഞിന് കരള്‍ വീക്കമെന്നായിരുന്നു ആദ്യനിഗമനം. ഇപ്പോള്‍ ബ്ളഡ് കൌണ്ട് കുറവാണ്. മാസത്തില്‍ മൂന്നുതവണ രക്തം മാറ്റുന്നതുകൊണ്ടാണ് കുഞ്ഞ് ജീവിച്ചിരിക്കുന്നത്.

ഇതിനിടയില്‍ അല്‍ഫോന്‍സയ്ക്ക് മഞ്ഞപ്പിത്തവും ഉണ്ടായി. 10,000 രൂപയുടെ ഇന്‍ഞ്ചക്ഷനാണ് അന്നെടുത്തത്. മഞ്ഞപ്പിത്തം ഇനിയും പൂര്‍ണമായി മാറിയിട്ടില്ല. ഇതുവരെ ചികില്‍സയ്ക്കായി മൂന്നുലക്ഷം രൂപയോളം ചിലവായി. കുഞ്ഞിന്റെ യഥാര്‍ഥ  അസുഖം എന്തെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. രോഗം തിരിച്ചറിയാനുള്ള ഒരു ടെസ്റ്റിനു തന്നെ 75000 രൂപയോളം ചിലവുണ്ട്.

കുഞ്ഞിന്റെ ചികില്‍സയ്ക്കായി വീടും സ്ഥലവും വിറ്റു. ഇവരുടെ മൂത്തകുട്ടി രണ്ടാം ക്ളാസില്‍ പഠിക്കുകയാണ്.അനീഷ് സെബാസ്റ്റ്യന്‍ ഹോട്ടല്‍ സപ്ളെയറായാണ് ജോലി നോക്കുന്നത്. ഇഎസ്ഐ ആശുപത്രിയിലെ ഡോ.ഒാമനയുടെ കീഴിലാണ് ഇപ്പോള്‍ അല്‍ഫോന്‍സയെ ചികില്‍സിക്കുന്നത്. അല്‍ഫോന്‍സയുടെ ചികില്‍സയ്ക്കായി വായനക്കാരുടെ സഹായം തേടുകയാണിവര്‍.

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-

SBT Elamgulam
Account Number 67173129576







Phone: 9744054942, 9961261439


 
Philomina Aneesh
C/o John Abraham
Kulathilthazhe
Madukakkunnu PO
Urulikunnam.



Monday, February 27, 2012

തലച്ചോറിലും വയറിലും കാന്‍സര്‍ ബാധിച്ച കുഞ്ഞു മെറിന്‍...!!

മെറിന്‍

കോട്ടയം കുറിച്ചി സ്വദേശി റോണി എബ്രഹാമിന്റെയും നിഷയുടെയും മകളായ മെറിന്റെ കഥ കേള്‍ക്കുന്ന ആരുടെയും കരളലിഞ്ഞു പോകും. തലച്ചോറിലും വയറിലും ക്യാന്‍സര്‍ ബാധിച്ച ഈ ഒന്നര വയസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ വലയുകയാണു ഈ മാതാപിതാക്കള്‍. തലച്ചോറിലാണ് ആദ്യം രോഗം തിരിച്ചറിഞ്ഞത്.

ഈ ചികിത്സയ്ക്കായി ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവു വരുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പണത്തിനായി നെട്ടോട്ടമോടുമ്പോഴാണു വയറിലും ക്യാന്‍സര്‍ കണ്ടെത്തിയത്. എല്ലാറ്റനും കൂടി ചെലവാകുന്നത് ഏകദേശം പത്തുലക്ഷത്തോളം രൂപ.

വിവാഹം കഴിഞ്ഞു ഏഴു വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞിനെ രക്ഷിക്കാനായി പലരുടേയും മുന്നില്‍ കൈ നീട്ടിയിട്ടും ആവശ്യമായ തുകയുടെ പത്തിലൊന്നു പോലും ഇവര്‍ക്കു കിട്ടിയിട്ടില്ല. നിങ്ങളുടെ സഹായത്തിനായി ഇവര്‍ കാത്തിരിക്കുന്നു.

സഹായങ്ങള്‍ നിക്ഷേപിക്കാന്‍ 
കുറിച്ചി സര്‍വീസ് കൊ-ഓപ്പറേറ്റീവ് ബാങ്ക്

അക്കൌണ്ട് നമ്പര്‍: 105

വിലാസം:  
ലീലാമ്മ തോമസ്
പുത്തന്‍വീട്ടില്‍
കുറിച്ചി,
കോട്ടയം 686532

ഫോണ്‍: 9947765562

Friday, February 10, 2012

ജന്മനാ മൂകയും ബധിരയുമായ ഈ അഞ്ചുവയസുകാരിയെ സഹായിക്കൂ..!!


അഞ്ജന അജി

ജന്മനാ മൂകയും ബധിരയുമായ അഞ്ചു വയസ്സുകാരി ശസ്ത്രക്രിയയ്ക്കു സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. നീണ്ടൂര്‍ ചരിവുപുരയിടത്തില്‍ സി.ജി.അജിമോന്റെയും സിന്ധുവിന്റെയും ഏകമകളായ അഞ്ജന അജിയാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍.

 ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശസ്ത്രക്രിയയ്ക്കു ആറുലക്ഷം രൂപ വേണം. ആശുപത്രിക്കാര്‍ക്കു നല്‍കാവുന്ന ഇളവുകള്‍ക്കു ശേഷമുളള തുകയാണിത്. ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു ലക്ഷം രൂപകൂടി അനുബന്ധ ചിലവുകള്‍ക്കു വേണം.

സാമ്പത്തികമായി ക്ളേശമനുഭവിക്കുന്ന അജിയും കുടുംബവും മകളുടെ തുടര്‍ചികിത്സയ്ക്കായി പണമില്ലാതെ മാസങ്ങളായി വലയുകയാണ്. ഇതുവരെ മൂന്നു ലക്ഷത്തോളം തുക ചിലവായി. അറിയാവുന്നിടത്തു നിന്നെല്ലാം എല്ലാത്തരത്തിലുമുള്ള സഹായങ്ങള്‍ അഭ്യര്‍ഥിച്ചിട്ടും ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് എസ്ബിഐ തിരുനക്കര ശാഖയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-   

ബാങ്ക് അക്കൌണ്ട് നമ്പര്‍: 20097533470. (എസ്.ബി.ഐ. തിരുനക്കര.)

ഫോണ്‍നമ്പര്‍    : 9447662082.

വിലാസം:    
അഞ്ജന അജി,
c/o സി.ജി. അജിമോന്‍,
ചരിവുപുരയിടം, നീണ്ടൂര്‍ പി.ഒ
പിന്‍കോഡ്- 686601
കോട്ടയം.

Friday, January 6, 2012

പ്രിയപ്പെട്ട സോണീ.... എന്തിനാണ് നീ കാണാമറയത്തിരിക്കുന്നത്..??



ഈ ബ്ലോഗിന്റെ വിഷയ പരിധിക്ക് പുറത്തുള്ള ഒരു വിഷയത്തിലേക്ക് എന്റെ പ്രിയ സ്നേഹിതരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു യാത്രക്കിടയിൽ കാണാതായ, ഇന്ത്യാവിഷന്‍ ചാനലില്‍  ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായിരുന്ന സോണി എം.ഭട്ടതിരിപ്പാട്‌ എന്ന യുവാവിനെ  കണ്ടെത്തുവാൻ സഹായകരമായ എന്തെങ്കിലും വിവരങ്ങൾ ഇത് വായിക്കുന്ന  ആർക്കെങ്കിലും കിട്ടുമെങ്കിൽ അത് ആ കുടുംബത്തിന് എന്ത്മാത്രം സാന്ത്വനമേകിയേനെ..

ഈ വിഷയത്തിൽ ഇതിന് മുൻപ് ഡോ. Jayan Evoor എഴുതിയ പോസ്റ്റ് ഇവിടെ  വായിക്കാം.

ഇക്കഴിഞ്ഞ ദിവസം മംഗളം പത്രത്തിൽ "സോണിയെവിടെ?" എന്ന തലക്കെട്ടിൽ വന്ന  വാർത്ത ഇവിടെ വായിക്കാം.

=========================================================
സോണി എം. ഭട്ടതിരിപ്പാട്‌ എന്ന മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ട് 2011 ഡിസംബര്‍  എട്ടിനു മൂന്നുവയസു തികഞ്ഞു. ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ്‌  എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപ്പോര്‍ട്ട്‌ ചെയ്‌തു  മടങ്ങുംവഴിയാണ്‌ കാണാതാകുന്നത്‌. മലയാള മനോരമ കാസര്‍ഗോഡ്‌ ബ്യൂറോ ചീഫായും  മനോരമന്യൂസിലെ 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യിലൂടെയും ഇന്ത്യാവിഷനിലെ  'കേരളനടന'ത്തിലൂടെയും മാധ്യമലോകത്ത്‌ തിളങ്ങിയ സോണി ഇന്നെവിടെയെന്ന്‌  ആര്‍ക്കുമറിയില്ല.

പെട്ടെന്നൊരു ദിവസം യാത്രക്കിടെ ട്രെയിനില്‍വച്ച്‌ സോണിയെ കാണാതാവുകയായിരുന്നു.  തുടര്‍ന്ന്‌ സോണിക്കുവേണ്ടിയുള്ള അന്വേഷണങ്ങളായി. പോലീസ്‌ പ്രത്യേക  അന്വേഷണസംഘം രൂപീകരിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ ലുക്കൗട്ട്‌ നോട്ടീസ്‌  പ്രസിദ്ധീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട്‌ അലഞ്ഞു. എന്നാല്‍ സോണി  ഇന്നും അപ്രത്യക്ഷനാണ്‌.

സഹപ്രവർത്തകനെ കാണാതായി വർഷങ്ങൾ മൂന്നായിട്ടും എക്സ്ക്ലൂസീവ് വാർത്തകൾ  പടച്ചുണ്ടാക്കാൻ നെട്ടോട്ടമോടുന്ന വർഗസ്നേഹമില്ലാത്ത മാധ്യമാവതാരങ്ങൾ   ഒരുളുപ്പുമില്ലാത്ത മൗനത്തിലാണ്..!

സോണിയുടെ അച്‌ഛനും അമ്മയ്‌ക്കും ഈ മൂന്നുവര്‍ഷം മൂന്നു നൂറ്റാണ്ടുപോലെയാണ്‌  കടന്ന് പോയത് . മകനെ ജീവനേക്കാളേറെ സ്‌നേഹിച്ച പത്മനാഭന്‍ ഭട്ടതിരിപ്പാടും  ഒരുനിമിഷംപോലും മകനെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയാത്ത സുവര്‍ണ്ണിനി അന്തര്‍ജനവും. ആ കണ്ണുകളില്‍ പ്രതീക്ഷ വറ്റിയിരിക്കുന്നു.

സോണീ.... എന്തിനാണ് നീ കാണാമറയത്തിരിക്കുന്നത്..??

ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു സോണിയുടെ തിരോധാനം. 2008 ഡിസംബര്‍  എട്ടിനാണ്‌ മലയാള മാധ്യമലോകത്തു ജ്വലിച്ചുനിന്ന ആ നക്ഷത്രത്തെ നഷ്‌ടമാകുന്നത്‌.  ഡിസംബര്‍ ഒന്നിനു ഗോവയില്‍ ഇന്ത്യാവിഷനുവേണ്ടി അന്താരാഷ്‌ട്ര ചലച്ചിത്രമേള  റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ മാനസിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ട സോണി നേരേ പോയത്‌  മംഗലാപുരത്തെ മുള്ളേഴ്‌സ് ആശുപത്രിയിലേക്കായിരുന്നു. അവിടെ ജോണ്‍ മത്തായിയുടെ  ക്ലിനിക്കില്‍ ഒരാഴ്‌ചത്തെ വിശ്രമത്തിനുശേഷം ഭാര്യാപിതാവ്‌ എം. ഗണപതി  നമ്പൂതിരിക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്കുമടങ്ങിയ സോണിയെ കാഞ്ഞങ്ങാടുവച്ചാണ്‌ കാണാതായത്‌. ബാത്ത്‌റൂമിലേക്കെന്നുപറഞ്ഞു പോയ സോണി ഒരുമണിക്കൂറായിട്ടും  മടങ്ങിവന്നില്ല. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുണ്ടെന്നും  ചില അസൈന്‍മെന്റ്‌സ് ചെയ്‌തുതീര്‍ക്കാനുണ്ടെന്നുമാണ്‌ അവസാനം പറഞ്ഞത്‌. മന്ന്യത്ത്‌  ഇല്ലമെന്ന സോണിയുടെ വീട്ടില്‍ അന്നുരാത്രി എല്ലാവരും സമാധാനമായി ഉറങ്ങി.  മനസമാധാനത്തോടെയുള്ള അവസാനത്തെ ഉറക്കമായിരുന്നു അവര്‍ക്കത്‌. പിന്നെ  സോണിയെ ആരും കണ്ടിട്ടില്ല.

സോണിയെ കാണാതായതിനുശേഷം കാഞ്ഞങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അച്‌ഛന്‍  പരാതി നല്‍കിയത്‌. പിന്നീട്‌ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടേയും കേന്ദ്ര  ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളുടേയും പത്രപ്രവര്‍ത്തക  യൂണിയന്റെ പരാതിയുടേയും അടിസ്‌ഥാനത്തില്‍ സോണിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അന്യസംസ്‌ഥാനങ്ങളില്‍ നല്‍കിയ ലുക്ക്‌ഔട്ട്‌  നോട്ടീസിന്റേയും കുടജാദ്രിയിലെ ജീപ്പ്‌ ഡ്രൈവറുടെ മൊഴിയുടേയും അടിസ്‌ഥാനത്തില്‍  ഒരുപാട്‌ അന്വേഷിച്ചെങ്കിലും സോണിയെ കണ്ടെത്താനായില്ല. സോണിയുടെ ചേട്ടന്‍ റാവു  ഭട്ടതിരിപ്പാടും അന്വേഷണവുമായി ഏറെ അലഞ്ഞു. 2008 ഡിസംബര്‍ പന്ത്രണ്ടു വരെ സോണി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആയി.

സോണിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍  കര്‍ണാടകയിലെ കുന്ദാപുരത്തിനു സമീപം ഗംഗോലിയിലാണ്‌ ആളുള്ളതെന്നു മനസിലാക്കി  വീട്ടുകാര്‍ അവിടെയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

 ശ്രീശ്രീ രവിശങ്കറുമായി സോണിക്ക്‌ അടുത്ത ബന്ധമായിരുന്നു. അതിനാല്‍ അദ്ദേഹം  തുടങ്ങുന്ന പുതിയ ചാനലില്‍ സോണിയുണ്ടാകുമെന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും വിഫലമായി. കര്‍ണാടകയിലെ  ബോണിക്കുപ്പയിലെ ടിബറ്റന്‍ കോളനിയില്‍ സോണിയുണ്ടാകുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന്‌  പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ സര്‍വവ്യാധികളും മറന്ന്‌ അവിടേക്കോടിയെത്തി. എന്നാല്‍  നിരാശ വീണ്ടും പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തി. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും പോലീസും അന്വേഷണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ സോണി നിഗൂഢതയിലേക്ക്‌  ഊളിയിട്ടുകൊണ്ടേയിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്‌ സോണിയുടെ പിതാവ്‌. സോണിയാ ഗാന്ധിയെയും അടുത്തറിയാം. എന്നാല്‍ ഇവരിലൊന്നും സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹം തയ്യാറല്ല. പരാതി നല്‍കിയിട്ട്‌  എന്തുകാര്യം? പരാതിപ്പെട്ടാല്‍ വേണമെങ്കില്‍ വീണ്ടും ഒരന്വേഷണ സംഘത്തെ  നിയോഗിച്ചേക്കാം. അന്വേഷണങ്ങള്‍ വീണ്ടും നടന്നേക്കാം. അല്ലാതെന്തു പ്രയോജനം?

യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന സോണി ഇടക്കിടെ ആരോടും പറയാതെ ജോലിക്കിടയില്‍നിന്നു മുങ്ങുക പതിവായിരുന്നു. അഞ്ചോ ആറോ ദിവസത്തെ  യാത്രകള്‍ക്കുശേഷമാകും മടങ്ങിയെത്തുക. ആത്മസംതൃപ്‌തിക്കായി സോണി തെരഞ്ഞെടുത്ത  മാര്‍ഗം ഇത്തരം യാത്രകളായിരുന്നു. ദിവസത്തിന്റെ 90 ശതമാനവും ജോലിയില്‍  അഭിരമിക്കുന്നതിനിടെ സോണിക്ക്‌ ആകെയുള്ള ദൗര്‍ബല്യം ഇത്തരം യാത്രകളാണ്‌. ആ  ദൗര്‍ബല്യമാകാം സോണിയെ ഇന്നും അപ്രത്യക്ഷനായി തുടരാന്‍ പ്രേരിപ്പിക്കുന്നത്‌.

ജോലിയോട്‌ അസാമാന്യമായ സ്‌നേഹമായിരുന്നു സോണിക്ക്‌. സഹപ്രവര്‍ത്തകരുടെ  അത്ഭുതമായിരുന്നു സോണി. സമൂഹത്തോടും തൊഴിലിനോടും ഏറെ ആത്മാര്‍ഥത  പുലര്‍ത്തിയിരുന്ന സോണിക്ക്‌ പക്ഷേ ഒരിടത്തു പിഴച്ചു. മനോരമന്യൂസില്‍നിന്ന്‌  ഇന്ത്യാവിഷനില്‍ ചേക്കേറാനെടുത്ത തീരുമാനം. സോണി ഇപ്പോള്‍ മനോരമയിലായിരുന്നെങ്കില്‍ അവര്‍തന്നെ അവനെ കണ്ടുപിടിച്ചുതന്നേനെയെന്നു  പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ വിശ്വസിക്കുന്നു. സ്വാതന്ത്ര്യം കുറവെന്നുപറഞ്ഞു സോണി പോയത്‌ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തിടത്തേക്കാണ്‌. കാണാതായപ്പോള്‍ മുതല്‍  സോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ്‌ സോണി എവിടെയുണ്ടെന്നു മനസിലാക്കിയിരുന്നത്‌.

എന്നാല്‍, പെട്ടെന്നൊരുദിവസം ഇന്ത്യാവിഷന്‍ സോണിയുടെ നമ്പര്‍ കാന്‍സല്‍ ചെയ്‌ത്  ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത്‌ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്കു നല്‍കി. ഇതോടെ  സോണി എവിടെയെന്നു കത്തൊനുള്ള അവസാന മാര്‍ഗവും ഇല്ലാതായി. സോണിയുടെ  ഭാര്യയും മക്കളും എന്തുചെയ്യുന്നുവെന്നോ അവര്‍ എങ്ങനെ ജീവിക്കുന്നുവെന്നോ  അന്വേഷിക്കാന്‍ ഇന്ത്യാവിഷന്‍ തയാറായില്ലെന്നതും ഈ കുടുംബത്തെ വേദനിപ്പിക്കുന്നു.  ഇന്ത്യാവിഷന്റെ പേ റോളില്‍ ഇപ്പോഴും സോണിയുടെ പേരുണ്ട്‌. പക്ഷേ, അവിടെ  മനുഷ്യത്വമില്ല. അതിനാല്‍ തങ്ങളെക്കുറിച്ചോ ചാനല്‍റേറ്റിംഗ്‌ കൂട്ടാന്‍ ഏറെ സഹായിച്ച  ജീവനക്കാരനെക്കുറിച്ചോ ചിന്തിക്കുന്നില്ല. മനോരമ വിട്ടത്‌ ശുദ്ധ മണ്ടത്തരമായിരുന്നെന്ന്‌  ഇപ്പോഴും ആ അച്‌ഛന്‍ പറയുന്നു.

ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെ കാണാതായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും  ഇതേക്കുറിച്ച്‌ വേണ്ടവിധം ചര്‍ച്ചകള്‍ ഉയരുന്നില്ലെന്നു സോണിയുടെ പിതാവ്‌ പറയുന്നു.  സോണിയെ കാണാതായ സമയത്ത്‌ ആദ്യം വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാന്‍  സോണിയുടെ കുടുംബം ശ്രമിച്ചിരുന്നു. യാത്ര ശീലമാക്കിയ സോണി ഉടന്‍  തിരിച്ചുവരുമെന്ന്‌ ഏവരും പ്രതീക്ഷിച്ചിരുന്നു. പരാതി നല്‍കിയാല്‍ അത്‌ അയാളുടെ  കരിയറിനെ ബാധിക്കുമോയെന്ന സംശയവും ഇവര്‍ക്കുണ്ടായിരുന്നു. ദിവസങ്ങള്‍  പിന്നിടുന്തോറും പ്രതീക്ഷ ആശങ്കയ്‌ക്കു വഴിമാറി. അതോടെ തിരോധാനം വാര്‍ത്തയായി.  നൈമിഷിക ആയുസുള്ള വാര്‍ത്തകള്‍ക്കൊപ്പം സോണിയുടെ തിരോധാനവും ഒടുങ്ങി.  ഒന്നാം വാര്‍ഷികദിനത്തില്‍ വാര്‍ത്തകള്‍ വീണ്ടും പൊടിതട്ടിയെടുക്കപ്പെട്ടെങ്കിലും വീണ്ടും  സോണി ഓര്‍മകളില്‍ മാത്രമായി. ആത്യന്തികമായി മന്ന്യത്ത്‌ ഇല്ലത്തിന്റെ മാത്രം  നഷ്‌ടമായി സോണി മാറി. ടിവി സ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനെ  കാണാതായിട്ടും സമൂഹത്തിന്റേയും അധികാരവര്‍ഗത്തിന്റേയും പ്രതികരണമിതാണെങ്കില്‍  സാധാരണക്കാരന്റെ അവസ്‌ഥ എന്താകുമെന്ന ചോദ്യവും പത്മനാഭന്‍ ഭട്ടതിരിപ്പാടിനുണ്ട്‌.

നീലേശ്വരം പട്ടേനയിലെ ഗണപതി മാഷിന്റെ മകള്‍ സീമയാണ്‌ സോണിയുടെ ഭാര്യ.  ആയുര്‍വേദ ഡോക്‌ടറായ ഇവര്‍ക്കൊപ്പമാണ്‌ മക്കളായ എട്ടുവയസുകാരന്‍  അനന്ദപത്മനാഭനും അഞ്ചുവയസുകാരി ഇന്ദുലേഖയും താമസിക്കുന്നത്‌. സോണിയുടെ  തിരോധാനം ഇവരിലേല്‍പ്പിച്ച ആഘാതം ഏറെ വലുതായിരുന്നു. വാര്‍ത്ത  വായിക്കുന്നതിനിടെപ്പോലും സീമയ്‌ക്ക് സോണി എസ്‌.എം.എസ്‌. അയച്ചിരുന്നു. അത്രയ്‌ക്കു  ജോളിയായിരുന്ന സോണി എന്തിന്‌ അപ്രത്യക്ഷനായെന്നത്‌ ഇന്നും സീമയ്‌ക്ക് ഉത്തരം  കിട്ടാത്ത ചോദ്യമാണ്‌. തറവാട്ടുവീട്ടിലെത്തുമ്പോള്‍ ഒരു കൂട്ടുകാരനായി തങ്ങള്‍ക്കൊപ്പം  ആടിത്തിമിര്‍ത്ത സോണിയെന്ന പിതാവിന്റെ തിരോധാനത്തെക്കുറിച്ച്‌ കുട്ടികള്‍ ഇപ്പോള്‍  അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അച്‌ഛനെവിടെയെന്ന മക്കളുടെ ചോദ്യത്തിനുത്തരം  നല്‍കാനാവാതെ സീമ ഒരുപാടു വിഷമിക്കുന്നുണ്ട്‌.