Thursday, May 31, 2012

ഈ കുഞ്ഞിനെ സഹായിക്കൂ..!!തലച്ചോറിന്റെ വളര്‍ച്ചക്കുറവുമൂലം തളര്‍ന്നു കിടക്കുന്ന സ്നേഹ എന്ന എട്ടു  വയസുകാരിയുടെ കഥ ആരുടെയും കരളലിയിക്കും. മന്ദിരം സ്വദേശി ബിജുമോന്റെ മകളായ സനേഹയ്ക്കു ജനിച്ച് ആറു മാസം മുതലാണു രോഗം തുടങ്ങിയത്. വിവിധ ആശുപത്രിയില്‍ മകളെയും കൊണ്ടു കയറിയിറങ്ങിയ ബിജുമോനും ഭാര്യ സതിയും അവസാനം കോട്ടയം മെഡിക്കല്‍ കോളജില്‍ സ്നേഹയെ അഡ്മിറ്റ് ചെയ്തു. ദീര്‍ഘനാളത്തെ ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ആശുപത്രിയില്‍ വരണം. തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അതു പല പ്രാവശ്യമായി എടുത്തു കളഞ്ഞെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതനുസരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി രണ്ടു പ്രാവശ്യം വെള്ളമെടുത്തു കളഞ്ഞു. ഒരു പ്രാവശ്യം ഇതു ചെയ്തതിനു ചിലവായത് 75,000 രൂപ. ദിവസേനയുള്ള മരുന്നു മേടിക്കാന്‍പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിനു ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരോടും കടം മേടിച്ചാണ് ഇവര്‍ ആ തുക കണ്ടെത്തിയത്. ഇനി എന്തു ചെയ്യുമെന്ന് ഈ കുടുംബത്തിനറിയില്ല. ഇതു കൂടാതെ സ്നേഹയ്ക്കു ശ്വാസംമുട്ടലും ഫിറ്റ്സും ഉണ്ടാകാറുണ്ട്. ദ്രാവക രൂപത്തിലുള്ള പ്രത്യേക ഭക്ഷണം മാത്രമേ സനേഹയ്ക്കു കഴിക്കാന്‍ സാധിക്കൂ. ഇതിനെല്ലാംകൂടി എവിടുന്നു പണം ലഭിക്കുമെന്നറിയാതെ  വിഷമിക്കുന്ന ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ?

വിലാസം  
ജി. ബിജുമോന്‍
പാറയക്ക്ല്‍ ഹൌസ്
മന്ദിരം പിഒ, റാന്നി
689672

ഫോണ്‍ : 9745667606  

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-  
അക്കൌണ്ട് നമ്പര്‍: 2319108046425 (കാനറാ ബാങ്ക്, റാന്നി - സ്നേഹ മോള്‍ ബി. ജോര്‍ജ്)


Tuesday, May 15, 2012

ഓമനത്തമുള്ള ഈ മുഖം ഒന്ന് നോക്കൂ..!!

ബാലു


ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാന്‍സറിന്റെ രോഗപീഡകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കുട്ടിയാണു ബാലു എന്ന പന്ത്രണ്ടു വയസുകാരന്‍. മൂന്നാം വയസിലാണു ബാലുവിനു കാന്‍സര്‍ ബാധിച്ചത്. പിന്നീടുള്ള ഈ ബാലന്റെ ജീവിതം മുഴുവന്‍ ദുരിതവും വേദനയും നിറഞ്ഞതായിരുന്നു. കൂട്ടുകാര്‍ സ്കൂളില്‍ പോകുമ്പോള്‍ ബാലു വേദന സാഹിക്കാനാവാതെ കരയുകയായിരുന്നു.

അമ്മ സുമ കൂലിപ്പണ്ണിക്കും വീട്ടു ജോലിക്കും പോയി കിട്ടുന്ന തുച്ഛമായ വരുമാനം ഒരു ദിവസത്തെ മരുന്നിനു പോലും തികയില്ല. ഏകദേശം അയ്യായിരം രൂപയാണു ഒരു മാസം ചികിത്സയ്ക്കായി ചെലവാകുന്നത്. ഭര്‍ത്താവുപേക്ഷിച്ചു പോയ സുമ ബാലുവിനും ഇളയ മകനുമൊപ്പം സഹോദരിയുടെ വീട്ടിലാണു താമസിക്കുന്നത്. സുമയ്ക്കു സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണു അമ്മയും മക്കളും.

വിലാസം 
കല്ലടയില്‍ ഹൌസ്
അയര്‍ക്കുന്നം
കോട്ടയം -686564

ഫോണ്‍:   9605169317

സഹായങ്ങള്‍ നിക്ഷേപിക്കാന്‍    
സുമ കെകെ
അക്കൌണ്ട് നമ്പര്‍: 57043668487
എസ്ബിടി, ആര്‍മാനൂര്‍ ബ്രാഞ്ച്