Monday, December 19, 2011

ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍..!!

രാകേഷ്

കോട്ടയം: യൂണിഫോമും ഷൂവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയതു മൂന്നു ശസ്ത്രക്രിയ. ചങ്ങനാശേരി പായിപ്പാട് പള്ളത്തപറമ്പില്‍ രാമചന്ദ്രന്റെ മകന്‍ പി.ആര്‍ രാകേഷ് (19) ആണു ജീവിതത്തിലേയ്ക്കു തിരിച്ചെത്താന്‍ ഒരു മാസത്തിനിടെ മൂന്നു ശസ്ത്രക്രിയയെ നേരിടേണ്ടി വന്നത്. മരണത്തോടു മല്ലടിച്ച ഒരു മാസത്തിനു ശേഷം ബോധം തെളിഞ്ഞെങ്കിലും ജീവിതത്തിലേയ്ക്കു പിച്ചവച്ചു തുടങ്ങിയതെ ഉള്ളൂ രാകേഷിന്റെ ഓര്‍മ്മകള്‍.

കഴിഞ്ഞ മാസം 11 നു അരൂരിനു സമീപമായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാഭ്യാസത്തിനായി നല്‍കിയിരുന്ന ഡിപ്പോസിറ്റ് തുകയും തിരികെ വാങ്ങി ചെങ്ങന്നൂരിലെ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണു അപകടം. ചെങ്ങന്നൂര്‍ ഐടിഐയില്‍ രാകേഷ് പ്രവേശനം നേടിയിട്ടു രണ്ടാഴ്ച മാത്രമെ ആയിരുന്നുള്ളു. കോളജില്‍ പോകുന്നതിനു യൂണിഫോമും മറ്റും വാങ്ങുന്നതിനുള്ള തുക ശരിയാക്കുന്നതിനായാണു രാകേഷ് എറണാകുളത്തിനു പോയത്. തിരികെ വരുന്ന വഴി തീവണ്ടിയുടെ വാതിലില്‍ എത്തി ച്യൂയിംഗം പുറത്തേയ്ക്കു തുപ്പുകയായിരുന്നു. ഇൌ സമയം കാറ്റിന്റെ ശക്തിയില്‍ ട്രെയിനിന്റെ വാതില്‍ രാകേഷിന്റെ പുറത്തു വന്നടിക്കുകയായിരുന്നു. ഇതോടെ പുറത്തേയ്ക്കു രാകേഷ് തെറിച്ചു വീണു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയതോടെയാണു രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ച രാകേഷിന്റെ ചികിത്സയ്ക്കു ലക്ഷങ്ങളാണു ഇതുവരെ ചിലവാക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍ രാമചന്ദ്രനും, അമ്മ ശ്യാമളയും അടങ്ങുന്ന കുടുംബം ഇതിനകം തന്നെ വന്‍ തുക രാകേഷിന്റെ ചികിത്സയ്ക്കായി ചിലവാക്കിക്കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയെങ്കില്‍ മാത്രമേ ചികിത്സ തുടരുന്നതിനു സാധിക്കുകയുമുളളു. ഇൌ പണം കണ്ടെത്തുന്നതിനായി പഞ്ചായത്തംഗത്തിന്റെയും രാകേഷിന്റെ അച്ഛന്റെയും പേരില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൌണ്ട് നമ്പര്‍ -67162358102. എസ്ബിടി പായിപ്ര ശാഖ.

രാമചന്ദ്രന്റെ ഫോണ്‍- 9605127976.

Tuesday, December 6, 2011

കരുണയുള്ളവരേ കുഞ്ഞുബിജോയെ സഹായിക്കൂ...!!


ബിജോ

ഒന്നരവയുകാരന്‍ ബിജോ പോള്‍ ഗുരുതരമായ രോഗം ബാധിച്ചു ചികില്‍സ തേടുകയാണ്. കുമരകം ചീപ്പുങ്കല്‍ കലുങ്കില്‍ ബിനോമിയുടെ ഇളയമകന്‍ ബിജോയെ അസുഖത്തത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഗുരുതരമായ രോഗം ബാധിച്ചതായി അറിയുന്നത്. കിഡ്നിക്കും ഹൃദയത്തിനും രോഗം ബാധിച്ചതോടൊപ്പം തലയ്കുള്ളില്‍ മുഴയും കണ്ടെത്തി. വിറയല്‍ രോഗവും ബാധിച്ചു.  ബിജോയെ വിദഗ്ധ ചികല്‍സകള്‍ നടത്തിയിട്ടു രോഗത്തിനു  തെല്ലും ആശ്വാസം കിട്ടുന്നില്ല. 
ഒന്നരവയസായിട്ടും കിടന്ന കിടപ്പില്‍ തന്നെയാണ്. അസുഖത്തിന്റെ വിഷമതമൂലം ഏറെ ബുദ്ധിമുട്ടുകയാണ് ബിജോ.

അച്ഛന്‍ ബിനോമി വര്‍ഷങ്ങള്‍ക്കു മുന്‍പു മരത്തില്‍ നിന്നു വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.അതിനാല്‍ പണിക്കു പോകാന്‍ കഴിയുന്നില്ല. അമ്മ ഷീബ ബിജോയുടെ അടുക്കല്‍ തന്നെ വേണം .ബനോമിയുടെ അമ്മ മറിയാമ്മയാണ് ബിജോയെ ആശുപത്രിയിലും മറ്റും കൊണ്ടുപോകുന്നതിനു സഹായം.

ചികല്‍സയ്ക്കായി കടം വാങ്ങിയും മറ്റും അരലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. ഇനിയും വിദഗ്ധചികില്‍സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഫോണ്‍-9633632847

മറിയാമ്മയുടെ കുമരകം എസ് ബി ടി അക്കൌണ്ട് നമ്പര്‍-57038187584 

മേല്‍വിലാസം
മറിയാമ്മ
കലുങ്കില്‍
ചീപ്പുങ്കല്‍ പി ഒ
കോട്ടയം

Friday, November 18, 2011

അസ്ഥിയില്‍ കാന്‍സര്‍ ബാധിച്ച രണ്ടു വയസുകാരി സഹായം തേടുന്നു..!!


അതുല്യ

പള്ളിക്കത്തോട് (കോട്ടയം): പിച്ചവെക്കേണ്ട സമയത്ത് കാലിലെ വേദന കടിച്ചമര്‍ത്തുകയാണ് രണ്ടരവയസുകാരി അതുല്യ. കാലിലെ അസ്ഥിയില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നു തിരുവനന്തപുരം ആര്‍സിസിയിലെ ചികല്‍സയിലാണ് അതുല്യ. സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന അതുല്യയുടെ പിതാവ് ആനിക്കാട് മംഗലത്ത് എം.ആര്‍.സുരേഷും ഭാര്യ രജനിയും മകളുടെ അസുഖത്തോടെ തകര്‍ന്ന നിലയിലാണ്.

കൂലിപ്പണിക്കാരനായ സുരേഷ് നാട്ടുകാരുടെ സഹകരണത്തിലാണ് അതുല്യയുമായി ആശുപത്രി കയറിയിറങ്ങുന്നത്.ഏതാനും മാസം മുമ്പ് പിച്ചവെച്ചു തുടങ്ങിയതിനിടെ ഒരു വീഴ്ചയോടെയായിരുന്നു അതുല്യയുടെ അസുഖത്തിനു തുടക്കം. വീഴ്ചയെ തുടര്‍ന്നു കാല്‍ മടക്കി വെച്ച അതുല്യ കാല്‍ നിവര്‍ത്തിയില്ല. ആദ്യം വൈദ്യന്റെ അടുത്താണ് എത്തിച്ചത്. ഇവിടുത്തെ ചികല്‍സ ഫലിക്കാത്തതിനെ തുടര്‍ന്നു താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. എക്സറേ എടുത്തപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. തുടര്‍ന്നാണ് കാലിന്റെ മുകള്‍ഭാഗത്തെ അസ്ഥിയില്‍ രോഗം കണ്ടെത്തിയത്.

റേഡിയേഷനുകള്‍ പലത് നടന്നു കഴിഞ്ഞു. കാലില്‍ ശസ്ത്രക്രിയ നടത്തി രണ്ടു മാസക്കാലം കാല്‍ അനക്കാതെ ഇരിക്കുകയായിരുന്നു അതുല്യ. വദനക്കിടയിലും കൊച്ചു കൊച്ചു ശാഠ്യം പിടിക്കുന്ന അതുല്യയെ ആശ്വസിപ്പിച്ചു മിക്ക ദിവസവും സുനിലും അരികിലിരിക്കും. മികച്ച ചികല്‍സക്കു വേണ്ടി പണം കണ്ടെത്താന്‍ വിഷമിക്കുകയാണ് ഇവര്‍. അതുല്യയുടെ ചേച്ചി ആതിര മൂന്നാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.

ചികില്‍സക്കായി ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.

പള്ളിക്കത്തോട് എസ്ബിടി ശാഖയില്‍ സുരേഷിന്റെ പേരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍ - 67162492308.

എം.ആര്‍.സുരേഷ്
മംഗലത്ത്
പള്ളിക്കത്തോട്
കോട്ടയം -686503.
ഫോണ്‍- 9947239462.
 സഹായിക്കാൻ കഴിയുന്നവർ കണ്ടില്ലെന്ന് നടിക്കരുതേ...!!

Tuesday, October 18, 2011

ഒരുവയസ്സുകാരി സുമനസ്സുകളുടെ കരുണ തേടുന്നു..!!


ആതിര

ഒരു വയസ്സുകാരി ആതിര അജി അപൂര്‍വമായൊരു രോഗത്തിനു ചികിത്സ തേടുകയാണ്. മാസം 15,000 രൂപ വിലയുള്ള കുത്തിവയ്പുവേണം. മാതാപിതാക്കള്‍ക്ക് അത്രയും വലിയ തുക കണ്ടെത്താന്‍ വരുമാനമില്ല.

മാത്തൂര്‍ ലക്ഷം വീട് കോളനി താഴേത്തുണ്ടില്‍ അജിയുടെയും മായയുടെയും മകളാണ് ആതിര. കുടലില്‍ ദ്വാരം ഉള്ളതാണ് ആതിരയുടെ പ്രശ്നം. രണ്ടരമാസം പ്രായമുള്ളപ്പോഴാണ് ഇതു കണ്ടെത്തിയത്. കുടലിലെ ദ്വാരം കാരണം ആവശ്യമുള്ള പ്രോട്ടീന്‍ ശരീരത്തിനു കിട്ടുന്നില്ല.

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലാണു ചികില്‍സ. പണമില്ലാത്തതിനാല്‍ പലപ്പോഴും ചികില്‍സ മുടങ്ങുന്നു. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. കൂലിപ്പണിക്കാരനായ അജിയുടെ വരുമാനം ഒന്നിനും തികയുന്നില്ല. സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലെ ആതിരയുടെ ചികിത്സ തുടരാനാവൂ. മായയുടെ പേരില്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് പത്തനംതിട്ട ശാഖയില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.

SOUTH INDIAN BANK
PATHANAMTHITTA BR.
AC.NO: 0316053000006305

ഫോണ്‍ : അജി 9744138168
===============================================================

Monday, September 26, 2011

ജിത്തു എന്ന ബ്ലോഗർ സഹായം തേടുന്നു..!! വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!

ജിത്തു

സാബു നമ്മുടെ മലയാളം ബ്ലോഗേർസ് ഗ്രൂപ്പിലൂടെ തന്ന ലിങ്ക് വഴിയാണ് ജിത്തു എന്ന സുജിത്തിന്റെ ശലഭം എന്ന ബ്ലോഗിലെത്തുന്നത്..!! തുടർന്ന് ജിത്തുവുമായി ബന്ധപെടുകയും ജിത്തുവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ  പോസ്റ്റുവാൻതീരുമാനിക്കുകയുമായിരുന്നു..

കുടുംബത്തിന് അത്താണിയാകേണ്ട പ്രായത്തിൽ ഇരു കാലുകൾക്കും സ്വാധീനം നഷ്ടപെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ജിത്തു. ശലഭം പോല്‍ പറക്കാന്‍ മനം കൊതിച്ച ചെറുപ്പകാരൻ ആക്സ്മികമായ വിധിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു. കോഴിക്കോട് പാലാഴി എന്ന സ്ഥലത്ത് ഒരു
സാധാരണ കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. അഛന്‍,അമ്മ, അനുജന്‍, ചേച്ചി പിന്നെ ജിത്തു. ചേച്ചിയുടെ കല്ല്യാണം കഴിഞു ഭർത്താവിനൊപ്പം മറ്റൊരിടത്ത് താമസം.

ജിത്തുവിന് 22 വയസുള്ളപ്പോള്‍ കാലുകളുടെ ചലന ശേഷി തനിയെ തന്നെ പതുക്കെ പതുക്കെ നഷ്ടപെട്ടു തുടങ്ങുകയായിരുന്നു. ഒന്ന് രണ്ട് വര്‍ഷംകൊണ്ട് 2 കാലുകളുടെയും ചലന ശേഷി പൂര്‍ണമായും ഇല്ലാതായി. പലയിടത്തും മാറി മാറി ചികിത്സകൾ നടത്തി. ഒന്നും ഫലം കണ്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും ജിത്തുവിന്റെ ശെരിക്കുളള അസുഖ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പണം ചിലവായത് മാത്രം മിച്ചം. ഈ അടുത്ത് കുറച്ച് മാസങ്ങള്‍ക്ക്  മുന്‍പാണ് അബ്ദുള്‍ ലത്തീഫ് എന്ന ഹോമിയോ ഡോക്ടര്‍ ജിത്തുവിന് രക്തത്തില്‍ ലെഡിന്‍റെ അളവ് കൂടിയതാണു ഡീ മൈലിനേഷന്‍ എന്ന അസുഖം വരാന്‍ കാരണമാക്കിയത് എന്ന് കണ്ടെത്തിയത്. (ഈ അസുഖത്തെ കുറിച്ച് കുഞ്ഞുസ് ഇവിടെ എഴുതിയിട്ടുണ്ട്.) തുടർന്നുള്ള പരിശോധനയിൽ ജിത്തുവിന്റെ രക്തത്തില്‍  ലെഡിന്‍റെ അംശം വളരെ കൂടുതല്‍ ഉണ്ടെന്ന് മനസിലായി. ഇപ്പോൾ ലെഡ് ലെവല്‍ കുറയാനുള്ള മരുന്ന് കഴിക്കുന്നു. അത് നോര്‍മൽ ആയ ശേഷം ഡീ മൈലിനേഷന് ചികിത്സ നടത്താം എന്നാണു ഡോക്ടർ പറയുന്നത്.

അഛന്‍ സ്കൂളിൽ പ്യൂണ്‍ ആയിരുന്നു. ഇപ്പോൾ റിട്ടയര്‍ ചെയ്തു. നാട്ടില്‍ തന്നെ റോഡ് സൈഡില്‍  ഇലക്ട്രോണിക്ക് റിപ്പയറിങ്ങും അല്ലറ ചില്ലറ കച്ചവടും നടത്താനായ് ചെറിയ ഒരു കട വാടകക്ക്എടുത്തിരുന്നു. അഛന്‍ ആയിരുന്നു അവിടെ ഇരിക്കാറുണ്ടായിരുന്നത്. വിധിയുടെ പ്രഹരം വീണ്ടും ഈ കുടുംബത്തിന് മേൽ മറ്റൊരു വിധത്തിൽ ആഞ്ഞടിച്ചു. അഛന് ഷുഗര്‍ കൂടി കാലിന്‍റെ പാദം മുറിച്ചു മാറ്റേണ്ടിവന്നു. അതിനാൽ ഇപ്പോൾ കടയിൽ പോകാൻ കഴിയാതെ വീട്ടില്‍ തന്നെ ഇരിപ്പാണ്.

അനുജൻ ഇപ്പോൾ കൂലി പണിക്കു പോകുന്നു. അഛന്റെ ചെറിയ പെൻഷനും, അനുജന്റെ കൂലിപ്പണിയിൻമേലുള്ള വരുമാനവുമാണ് ഈ കുടുംബത്തിന്റെ ചിലവിനും, ജിത്തുവിന്റെ ചികിൽസക്കുമുള്ള ഏക ആശ്രയം. ഒപ്പം അഛന്റെ ചികിൽസയും.

ജിത്തു വീട്ടില്‍ ഇരുന്ന് ചില്ലറ ഇലക്ട്രോണിക് ജോലികൾ ചെയ്ത് സ്വന്തം ചികിൽസക്കുള്ള അത്യാവശ്യം വരുമാനം കണ്ടെത്തിയിരുന്നു. രക്തത്തിൽ ലഡ്ന്റെ അംശം ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഇലക്ട്രോണിക്ക് പണി പൂർണമായും നിര്‍ത്തണം എന്നാണ് ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. എന്നാലും മറ്റ് മാർഗമൊന്നുമില്ലാത്തതിനാൽ അപകടമാണെന്നറിഞ്ഞിട്ടും ചെറിയ തോതില്‍ ഇപോഴും ഈ പണി തന്നെ ചെയ്യുന്നുണ്ട്. പെട്ടെന്ന് പൂര്‍ണമായും ഈ ജോലി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ ആണ്.

ബ്ലോഗുകളെഴുതിയും അതുവഴി കിട്ടിയ സുഹൃത്തുക്കളോട് ബ്ലൊഗുകൾ വഴി ഇടപെട്ടും മനസ്സിനെ അൽപമെങ്കിലും ശാന്തമാക്കാൻ ശ്രമിക്കുകയാണ് ജിത്തു ഇപ്പോൾ. ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ..!!

അഛൻ നോക്കി നടത്തിയിരുന്ന കടയിൽ പോയി ഇരിക്കാൻ ജിത്തുവിന് ആഗ്രഹം ഉണ്ടെങ്കിലും വീട് കുറച്ച് ഉയരത്തില്‍ ആയതുകൊണ്ട് അവിടെ എത്തിപെടാന്‍ ബുദ്ധിമുട്ടാണ്. ഒരു മൂന്നു ചക്ര മോട്ടോര്‍സൈക്കിള്‍ വാങ്ങിയാൽ പോയി വരാൻ സാധിച്ചേനെ. അതിനായി ഒരു ബാങ്ക് ലോണ്‍ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണു ജിത്തു ഇപ്പോൾ.

എന്നാലും ഇതൊന്നും ജിത്തുവിന്റെ പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാകുന്നില്ല. നല്ലവരായ കുറെ സുഹൃത്തുക്കളുടെ സഹായം കൊണ്ട് പിടിച്ച് നിൽക്കുകയാണ്.. പക്ഷെ എത്രനാൾ.. ??

തുടർ ചികിൽസക്കും മറ്റുമായി ഇനിയും ഒരുപാട് മനുഷ്യ സ്നേഹികളുടെ കനിവ് ആവശ്യമാണ്. ഇപ്പോൾ  പ്രതീക്ഷക്ക് വകയായി ബ്ലോഗർമാരായ കുറെ പുതിയ സുഹൃത്തുക്കൾ കൂടിയുണ്ട് ജിത്തുവിന്..!!

നമുക്ക് ഒറ്റക്കെട്ടായി ജിത്തുവിനെ സഹായിക്കാൻ കഴിയില്ലെ..??

ജിത്തുവിന്റെ പൂര്‍ണ അഡ്രസ്സ്

Sujith kumar.B.P
Kavancheri meethal house
G.A . College (post)
Palazhi , Kozhikode
PIN 673014

Tel.no:  09895340301

-----------------------------------------------------------------------------------------------------------

സുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള്‍ നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന്‍ ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍ ജിത്തുവിന്റെ അച്ഛന്‍ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും... കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.

ഇക്കാര്യം ചര്‍ച്ചക്കെടുത്ത {ഫൈസ് ബുക്കില്‍: മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്} ആദ്യ ദിവസം തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഇടപെടലുണ്ടായി. വല്ലാതെ 'യാത്രാ'ക്ലേശം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജിത്തുവിന് സഹായകരമാകുന്ന ഒരു തീരുമാനം ചര്‍ച്ചയില്‍ പങ്കു കൊണ്ട ഒരു സുഹൃത്ത് എടുക്കുകയുണ്ടായി. ഈ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം ജിത്തുവിന്റെ വീട്ടിലെത്തിച്ചു നല്‍കാമെന്നും അതിനാവശ്യമായ ചിലവുകള്‍ അദ്ദേഹം തന്നെ വഹിക്കാമെന്നും അറിയിക്കുകയായിരുന്നു. തീര്‍ച്ചയായും, ഇത് നമ്മെയേറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.
ഇനി നമുക്കാവശ്യമായുള്ളത്. മേല്‍ചൊന്ന സംരംഭത്തിന് വേണ്ടിവരുന്ന തുക സമാഹരിക്കുകയെന്നതാണ്. ഏകദേശം 'ഒന്നര ലക്ഷം രൂപ' കണക്കാക്കുന്ന പ്രസ്തുത പദ്ധതിക്ക് താങ്കളെക്കൊണ്ടാകുന്നത് നല്‍കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.
താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.

naamoosdoha@gmail.com,
tamsheriff@gmail.com,
noumonday@gmail.com
abid.areacode@gmail.com,

തുക അയക്കേണ്ടുന്ന വിലാസം:

ABID THARAVATTATH
A/C : 10770100109384
IFCC: FDRL, 0001077
FEDERAL BANK
AREACODE BRANCH
MUKKAM ROAD.
673639.PN
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------

Tuesday, September 20, 2011

സബിത വൃക്കമാറ്റിവയ്ക്കാൻ സഹായം തേടുന്നു..!!

 സബിത

മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് ഏക പോംവഴിയന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തന്റെ വൃക്ക നല്‍കാന്‍ പിതാവ് സി. ജെ. ബേബിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ഇതിന്റെ ശ്ത്രക്രീയക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് ഒരു വഴിയും കാണുന്നില്ല. മണിമല കറിക്കാട്ടൂര്‍ ആലപ്ര ചേന്നംപാറ വീട്ടില്‍ സി.ജെ. ബേബിയുടെ മകള്‍ സബിത(24) ആണ് വൃക്ക സംബന്ധമായ രോഗത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് സബിതയുടെ വൃക്കരോഗം കണ്ടെത്തിയത്.

അന്നു മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികില്‍സ. ഇപ്പോള്‍ രണ്ട് വൃക്കകളും തകരാറിലായി. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്താണ് സബിതയുടെ ജീവന്‍ നിലര്‍ത്തുന്നത്. വൃക്കമാറ്റിവയ്ക്കല്‍ സ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തീയതിവരെ നിശ്ചയിച്ച് നല്‍കി. എല്ലാ നിയമപരമായ നടപടികളും പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിനാവശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്താനാകാതെ അലയുകയാണ് ഈ കുടുംബം.

ബേബിയുടെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് സബിത. ബേബി കൂലിപ്പണി ചെയ്ത് ലഭിക്കുന്ന തുശ്ചമായ പണം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. വൃക്ക മാറ്റല്‍ ശസ്ത്രക്രീയ നടത്തിയാല്‍ മൂന്നു മാസത്തേക്ക് ബേബിക്ക് പണിക്കുപോകാന്‍ കഴിയില്ലെന്നും പൂര്‍ണ്ണ വിശ്രമം വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ സബിതയ്ക്ക് മാസം 15,000 രൂപയുടെ മരുന്നുകളും വേണം ഇതിനും പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയില്ല. ശസ്ത്രക്രീയ നടത്തിയാന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ സബിത ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള ഡോക്ടര്‍മാരുടെ ഉറപ്പാണ് ഈ കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നത്.

സബിതയുടെ ജീവന്‍ രക്ഷിക്കാനും ഈ കുടുംബത്തിന്റെ കണ്ണീര്‍ ഒപ്പാനും കരുണയുള്ളവരുടെ കരങ്ങള്‍ നീളുമെന്നു തന്നയാണ് ഇവരുടെ പ്രതീക്ഷ.

സി.ജെ. ബേബിയുടെ വിലാസം.
ചേന്നംപാറ ഹൌസ്,
കറിക്കാട്ടൂര്‍
ആലപ്ര പി.ഒ.
686544.
കോട്ടയം.

സഹായങ്ങള്‍ നിക്ഷേപിക്കാന്‍
എസ്ബിടി മണിമല ബ്രാഞ്ച്.
അക്കൌണ്ട് നമ്പര്‍: 67125188176.
ഫോണ്‍: 9645953341

Thursday, September 8, 2011

രക്താര്‍ബുദം ബാധിച്ച വിദ്യാര്‍ഥിനി സഹായം തേടുന്നു..!!

ഫിലോമിന ദീപ്തി

രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തേവര ഫെറി കേരള റോഡ് ഇടവഴിക്കല്‍ വീട്ടില്‍ ഫിലോമിന ദീപ്തി(16)യുടെ നിര്‍ധന കുടുബം ചികില്‍ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. വെല്‍ക്കെയര്‍ ആശുപത്രിയില്‍ ചികില്‍സിക്കുന്ന ഫിലോമിനയുടെ തുടര്‍ ചികില്‍സകള്‍ക്കു അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുടുംബം.

നഗരത്തിലെ ഷോപ്പിങ് കോംപ്ളക്സിലെ സെക്യൂരിറ്റി ജീവനക്കാരനായ പിതാവ് ജെയ്ക്കബിനു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിനുണ്ടായിരുന്നത്. മകളുടെ രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ നാല് മാസമായി ഇദ്ദേഹത്തിന് ജോലിക്കും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വീട്ടുകാര്യം നോക്കാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണു കുടുബം.

ഒരുതവണ റേഡിയേഷന്‍ ചെയ്യാന്‍ മാത്രം 25000 രൂപയോളമാണ് ചെലവ്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ഫിലോമിന ദീപ്തിയുടെ പഠനവും രോഗബാധിതയായതോടെ മുടങ്ങിയിരിക്കുകയാണ്.

കാരുണ്യമതികളായവരുടെ സഹായത്തിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ. സഹായധനം സ്വരൂപിക്കുന്നതിനായി സ്കൂള്‍ അധികൃതര്‍ മുന്‍കൈയ്യെടുത്ത് എസ്ബിടിയുടെ എംജി റോഡ് പത്മ ബ്രാഞ്ചില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.

അക്കൌണ്ട് നമ്പര്‍: 67150660875. ജെയ്ക്കബിന്റെ ഫോണ്‍: 9447052906

Tuesday, August 30, 2011

അന്ന മരിയയെ സഹായിക്കൂ...!!

അന്നമരിയ

കൂലിപ്പണിക്കാരായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ ഏകമകൾക്ക് കേൾവി തിരിച്ച് കിട്ടുവാനുള്ള ശസ്ത്രക്രിയക്ക് സഹായം തേടുന്നു.. ചേർത്തല 25 ചമ്പക്കുളം വീട്ടിൽ സാബു- ആൻസി ദമ്പതികളുടെ ഏകമകൾ അന്നമരിയക്കാണ് ചികിൽസ ആവശ്യമായുള്ളത്. ഒന്നര സെന്റ് സ്ഥലത്തെ ചെറിയ കുടിലിൽ കഴിയുന്ന കുടുംബം സാമ്പത്തികമായി കടുത്ത ദാരിദ്ര്യത്തിലാണ്.

രോഗിയായ ആൻസിക്ക് മരുന്നിന് മാത്രം ദിവസം 74 രൂപവേണം. കൂലിപ്പണിക്കാരനായ സാബുവിന്റെ തുചഛമായ വരുമാനം ഒന്നിനും തികയുന്നില്ല. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള അന്നക്ക് കേൾവി ശക്തി തിരിച്ച് കിട്ടാനുള്ള ഉപകരണത്തിനും ശസ്ത്രക്രിയക്കും കൂടി ഒൻപത് ലക്ഷം രൂപ ആവശ്യമാണ്. സുമനസുകൾക്ക് ആൻസിയുടെ പേരിൽ ചേർത്തല യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയുടെ 360902010012473 എന്ന അകൗണ്ടിൽ സഹായങ്ങൾ നിക്ഷേപിക്കാം..

വിലാസം:
C K Sabu
Chambakulam House
CMC-28
Cherthala-688524
Kottayam
Phone : 8089506299, 9544323340

(കടപ്പാട് മനോരമ ഓൺ‍ലൈൻ)

**********************************

Tuesday, July 26, 2011

രാജേഷിനെ ആര്‌ സഹായിക്കും..!!

രാജേഷിനെക്കുറിച്ച് വായിച്ചപ്പോൾ അത് കുറച്ച് പേർക്ക് കൂടി ഷെയർ ചെയ്യണം എന്ന് തോന്നി.. അതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു..
(വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ക്ലിക്കി വലുതാക്കി വായിക്കുവാൻ താൽ‍പര്യപ്പെടുന്നു.)


Monday, July 18, 2011

അൽഫോൻസയെ കണ്ട് വേദനിച്ചാൽ... ക്ഷമിക്കുക..!!

                അൽഫോൻസ ഒന്നര വയസ്സിൽ                                        അൽഫോൻസ ഇന്ന്

മനക്കരുത്തില്ലാത്തവർ ഈ കുട്ടിയുടെ മുഖത്ത് നോക്കരുത്.. ചിത്രങ്ങൾ പോലും കാണരുത്.. അവർക്കത് സഹൈക്കാനവില്ല..
ഒന്നര വയസ്സുള്ളപ്പോൾ വീടിനകത്ത് കളിച്ച് നടക്കുകയായിരുന്നു ഈ പെൺകുട്ടി. പേര്‌ അൽഫോൻസ. മേശമേൽ വച്ചിരുന്ന പാത്രത്തിൽ കൈയ്യെത്തി പിടിക്കുമ്പോൾ അറിഞ്ഞില്ല, അതിൽ ആസിഡ് ആണെന്ന്.
റബർ വെട്ടുകാരനായ അച്ഛൻ കൊണ്ടുവച്ച ആസിഡ് ദേഹത്ത് മറിഞ്ഞ് വീണു. ശരീരത്തിൽ ആസിഡ് വീണ ഭാഗങ്ങൾ മുഴുവൻ കരിഞ്ഞു പോയി. ഒരു കണ്ണ്, ഇടതു കൈ, ഇടത് കാൽ ഇവ ഏതാണ്ട കരിഞ്ഞതു പോലെയായി. ശരീരമാസകലം വൃണങ്ങൾ. കണ്ടാൽ ആരും കണ്ണ് പൊത്തും. അത്രമേൽ ദയനീയമായി ആ ഒന്നരവയസ്സുകാരിയുടെ രൂപം.
വേദനയും കരച്ചിലുമായി അൽഫോൻസയുടെ ജീവിതം ഏഴര വർഷം പിന്നിട്ടു. ആസിഡ് വീണതിനെ തുടർന്ന് വികൃതമായ കണ്ണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്ത് മുറിച്ച് നീക്കി. മുഖത്ത് കുറച്ചൊക്കെ പ്ലാസ്റ്റിക് സർജറിയും ചെയ്യുന്നുണ്ട്.ഇടത് കൈയ്യും വലതു കാലും അനക്കാൻ വയ്യാത്ത നിലയൈലാണിപ്പോഴും. നാട്ടുകാരുടെ സഹായം കൊണ്ട് നാലര ലക്ഷം രൂപ ചിലവാക്കിയാണ്‌ ഇത്രയും കാലം ചികിൽ‍സ നടത്തിയത്. പുറമ്പോക്കിലെ ഓലഷെഡിലെ കൂരയിൽ ഇപ്പോൾ അൽഫോൻസയുടെ ജീവിതവും ചികിൽസയും വഴിമുട്ടിയിരിക്കുന്നു.
മനസ്സിൽ കരുണയും സ്നേഹവും ബാക്കിയുള്ളവരുടെ സഹായത്തിനായി ഇവർ കൈകൾ നീട്ടുകയാണ്‌.
അൽഫോൻസയുടെ ചികിൽസയിൽ സഹായിക്കാൻ എസ്ബിടി വാളയാർ ബ്രാഞ്ചിൽ അൽഫോൻസയുടെ പേരിൽ അക്കൌണ്ട് തുറന്നിട്ടുണ്ട്.

SBT Valayar Branch
AC/ No:67085590402
Alphonsa
Kadukkampallam
kaloodiyar P.O
Kanchikkodu - 678621
Palakkadu Dist.
Phone:  9745066448 _ (ദ്വരൈസ്വാമി അൽഫോൻസയുടെ അച്ഛൻ)

അൽഫോൻസയുടെ സഹായി തങ്കത്തിന്റെ ഫോൺ നമ്പർ: 
98463 00268

(കടപ്പാട് മനോരമ ഓൺ‍ലൈൻ)

Sunday, July 10, 2011

ഈ കുടുംബത്തെ സഹായിക്കൂ..!!

കാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് വർഷങ്ങൾ നീണ്ട ചികിൽ‍സക്ക് ശേഷം ഭർത്താവ് മരണപ്പെട്ട വിധവയായ മോളി. കോടിമതയിലാണ്‌ മോളിയുടെ വീട്. ഭർത്താവിന്റെ നീണ്ടകാല ചികിൽ‍സ ഈ കുടുംബത്തെ വൻ കടക്കെണിയിലാക്കി. ഭർത്താവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ ഭാരം മോളിയുടെ ചുമലിലായി. പക്ഷെ ദുരിതം ഈ കുടുംബത്തെ വീണ്ടും പിടിമുറുക്കി. രണ്ട് മക്കളായിരുന്നു മോളിക്ക്. ഒരാണും ഒരു പെണ്ണും. രണ്ടുപേർക്കും ജൻ‍മനാ ബുദ്ധിക്ക് വൈകല്യമുണ്ട്. ഇതിനാൽ മക്കളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്‌ മോളി. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്തണം, കൂടാതെ മക്കളുടെ ചികിൽ‍സയും നടത്തണം. മകളാണെങ്കിൽ പൂർണമായും ശയ്യാവലംബിയുമാണ്‌.
ഈ നിസ്സാഹായാവസ്ഥയിൽ ഈ കുടുംബം കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ്‌. സഹായിക്കാൻ താൽ‍പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, June 28, 2011

നമ്മുടെ കാരുണ്യത്തിനായി ഈ പെൺകുട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു..!!

ചങ്ങനാശേരി സചിമോത്തമപുരം മണിയൻ പാടത്തെ ചെളിയിലും മണ്ണിലും പണിയെടുത്ത് കുടുംബം പുലർത്തിവരവെ പെട്ടന്ന് പിടിപെട്ട അസുഖം വെള്ളത്തിൽ കൂടുതൽ നിന്ന് ജോലി ചെയ്യാൻ പറ്റാതെയായി. പിന്നീട് മറ്റ് കൂലിവേലകൾ ചെയ്താണ്‌ മണിയൻ തന്റെ നിർധന കുടുംബത്തെ പോറ്റിയത്.
രണ്ട് മക്കളായിരുന്നു മണിയന്‌. നന്നായി പഠിച്ചിരുന്ന ഇളയ മകൾ മഞ്ജുഷയിലായിരുന്നു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും. ഡിഗ്രി നല്ല മാർക്കോടെ വിജയിച്ച് മഞ്ഞുഷ ബിഎഡ് പഠനത്തിന്‌ ചേർന്നു.ഇതിനിടെയാണ്‌ നിർധന കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വിധി പ്രഹരമേല്പ്പിച്ചത്. ഗുരുതരമായ വൃക്ക രോഗം പിടിപെട്ട് മഞ്ജുഷ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചികിൽ‍സകൾക്കായി സർക്കാർ ആശുപത്രികൾ മാറിമാറി കയറിയിറങ്ങി. അദ്യം ആലപ്പുഴയിൽ, പിന്നീട് തിരുവനന്തപുരത്ത്, പിന്നെ കോട്ടയത്ത്, വീണ്ടും തിരുവനന്തപുരത്ത്.
ഉടനെ മഞ്ജുഷയുടെ വൃക്ക മാറ്റിവെക്കണമെന്നാണ്‌ ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും മറ്റ് ചിലവുകൾക്കുമായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. മണിയന്റെ കുടുംബത്തിന്‌ സ്വപ്നം കാണാൻ കഴിയാത്തതിനും അപ്പുറത്താണ്‌ ലക്ഷങ്ങൾ. അതിനാൽ ഇപ്പോൾ ഡയാലിസിസ് തുടർന്നുകൊണ്ടിരിക്കുകയാണ്‌. ഇതിന്‌ മാസത്തിൽ ഇരുപതിനായിരം രൂപയെങ്കിലും വേണം. നല്ലവരായ ചിലരുടെ കാരുണ്യം കൊണ്ട് ചികിൽസകൾ ഒരു വിധമൊക്കെ തുടർന്നു പോകുകയാണ്‌.
ഈ പെൺ‍കുട്ടിയെ നമുക്കും സഹായിക്കാൻ കഴിയില്ലെ..??
സന്മനസുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക..