Monday, December 19, 2011

ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍..!!

രാകേഷ്

കോട്ടയം: യൂണിഫോമും ഷൂവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയതു മൂന്നു ശസ്ത്രക്രിയ. ചങ്ങനാശേരി പായിപ്പാട് പള്ളത്തപറമ്പില്‍ രാമചന്ദ്രന്റെ മകന്‍ പി.ആര്‍ രാകേഷ് (19) ആണു ജീവിതത്തിലേയ്ക്കു തിരിച്ചെത്താന്‍ ഒരു മാസത്തിനിടെ മൂന്നു ശസ്ത്രക്രിയയെ നേരിടേണ്ടി വന്നത്. മരണത്തോടു മല്ലടിച്ച ഒരു മാസത്തിനു ശേഷം ബോധം തെളിഞ്ഞെങ്കിലും ജീവിതത്തിലേയ്ക്കു പിച്ചവച്ചു തുടങ്ങിയതെ ഉള്ളൂ രാകേഷിന്റെ ഓര്‍മ്മകള്‍.

കഴിഞ്ഞ മാസം 11 നു അരൂരിനു സമീപമായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാഭ്യാസത്തിനായി നല്‍കിയിരുന്ന ഡിപ്പോസിറ്റ് തുകയും തിരികെ വാങ്ങി ചെങ്ങന്നൂരിലെ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണു അപകടം. ചെങ്ങന്നൂര്‍ ഐടിഐയില്‍ രാകേഷ് പ്രവേശനം നേടിയിട്ടു രണ്ടാഴ്ച മാത്രമെ ആയിരുന്നുള്ളു. കോളജില്‍ പോകുന്നതിനു യൂണിഫോമും മറ്റും വാങ്ങുന്നതിനുള്ള തുക ശരിയാക്കുന്നതിനായാണു രാകേഷ് എറണാകുളത്തിനു പോയത്. തിരികെ വരുന്ന വഴി തീവണ്ടിയുടെ വാതിലില്‍ എത്തി ച്യൂയിംഗം പുറത്തേയ്ക്കു തുപ്പുകയായിരുന്നു. ഇൌ സമയം കാറ്റിന്റെ ശക്തിയില്‍ ട്രെയിനിന്റെ വാതില്‍ രാകേഷിന്റെ പുറത്തു വന്നടിക്കുകയായിരുന്നു. ഇതോടെ പുറത്തേയ്ക്കു രാകേഷ് തെറിച്ചു വീണു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയതോടെയാണു രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ച രാകേഷിന്റെ ചികിത്സയ്ക്കു ലക്ഷങ്ങളാണു ഇതുവരെ ചിലവാക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍ രാമചന്ദ്രനും, അമ്മ ശ്യാമളയും അടങ്ങുന്ന കുടുംബം ഇതിനകം തന്നെ വന്‍ തുക രാകേഷിന്റെ ചികിത്സയ്ക്കായി ചിലവാക്കിക്കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയെങ്കില്‍ മാത്രമേ ചികിത്സ തുടരുന്നതിനു സാധിക്കുകയുമുളളു. ഇൌ പണം കണ്ടെത്തുന്നതിനായി പഞ്ചായത്തംഗത്തിന്റെയും രാകേഷിന്റെ അച്ഛന്റെയും പേരില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൌണ്ട് നമ്പര്‍ -67162358102. എസ്ബിടി പായിപ്ര ശാഖ.

രാമചന്ദ്രന്റെ ഫോണ്‍- 9605127976.

Tuesday, December 6, 2011

കരുണയുള്ളവരേ കുഞ്ഞുബിജോയെ സഹായിക്കൂ...!!


ബിജോ

ഒന്നരവയുകാരന്‍ ബിജോ പോള്‍ ഗുരുതരമായ രോഗം ബാധിച്ചു ചികില്‍സ തേടുകയാണ്. കുമരകം ചീപ്പുങ്കല്‍ കലുങ്കില്‍ ബിനോമിയുടെ ഇളയമകന്‍ ബിജോയെ അസുഖത്തത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഗുരുതരമായ രോഗം ബാധിച്ചതായി അറിയുന്നത്. കിഡ്നിക്കും ഹൃദയത്തിനും രോഗം ബാധിച്ചതോടൊപ്പം തലയ്കുള്ളില്‍ മുഴയും കണ്ടെത്തി. വിറയല്‍ രോഗവും ബാധിച്ചു.  ബിജോയെ വിദഗ്ധ ചികല്‍സകള്‍ നടത്തിയിട്ടു രോഗത്തിനു  തെല്ലും ആശ്വാസം കിട്ടുന്നില്ല. 
ഒന്നരവയസായിട്ടും കിടന്ന കിടപ്പില്‍ തന്നെയാണ്. അസുഖത്തിന്റെ വിഷമതമൂലം ഏറെ ബുദ്ധിമുട്ടുകയാണ് ബിജോ.

അച്ഛന്‍ ബിനോമി വര്‍ഷങ്ങള്‍ക്കു മുന്‍പു മരത്തില്‍ നിന്നു വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.അതിനാല്‍ പണിക്കു പോകാന്‍ കഴിയുന്നില്ല. അമ്മ ഷീബ ബിജോയുടെ അടുക്കല്‍ തന്നെ വേണം .ബനോമിയുടെ അമ്മ മറിയാമ്മയാണ് ബിജോയെ ആശുപത്രിയിലും മറ്റും കൊണ്ടുപോകുന്നതിനു സഹായം.

ചികല്‍സയ്ക്കായി കടം വാങ്ങിയും മറ്റും അരലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. ഇനിയും വിദഗ്ധചികില്‍സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഫോണ്‍-9633632847

മറിയാമ്മയുടെ കുമരകം എസ് ബി ടി അക്കൌണ്ട് നമ്പര്‍-57038187584 

മേല്‍വിലാസം
മറിയാമ്മ
കലുങ്കില്‍
ചീപ്പുങ്കല്‍ പി ഒ
കോട്ടയം