Sunday, January 6, 2013

കരുണയുള്ളവർ ഈ കുടുംബത്തെ സഹായിക്കൂ..!!


 

ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി മരിച്ച അച്ഛന്‍. ഗര്‍ഭാശയ മുഴ കൊണ്ടുള്ള കഷ്ടതകള്‍ അനുഭവിക്കുന്ന അമ്മ, ബുദ്ധിമാന്ദ്യവും അപസ്മാരവും ബാധിച്ച രണ്ടു മക്കള്‍, ഒരു ദുരന്തസിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്നതാണ് കോടിമത പള്ളിപ്പുറത്ത് സൌത്ത് അറയ്ക്കല്‍ വീട്ടില്‍ പി. ജെ. മോളി എന്ന വീട്ടമ്മയുടെ കുടുംബകഥ. ഇവരുടെ ഇപ്പോഴത്തെ വേവലാതി ബുദ്ധിമാന്ദ്യവും അപസ്മാരവും തൈറോയ്ഡും ബാധിച്ച് മരുന്നിനുമേല്‍ മരുന്നുമായി കഴിയുന്ന 19 വയസുകാരിയായ ഇളയമകള്‍ മീനുകുട്ടിയെ ഓര്‍ത്താണ്.

അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് മീനുകുട്ടിയില്‍ രോഗലക്ഷണ ങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. ബുദ്ധിമാന്ദ്യത്തിനൊപ്പം അപസ് മാരവും മീനുകുട്ടിയെ പിടികൂടിയതോടെ പഠനം എട്ടാം ക്ളാസില്‍ വച്ച് അവസാനിപ്പിക്കേണ്ടി വന്നു. അമ്മയുടെ സഹായമില്ലാതെ സ്വന്തമായി ഒന്നും ചെയ്യാനുള്ള അറിവ് ഈ കുട്ടിക്കില്ല. ചികിത്സയ്ക്കായി വളരെ നിര്‍ബന്ധിച്ചാലെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സാധിക്കൂ. പുറത്തുള്ളവരെ കാണുന്നതോ അവരുടെ ശബ്ദം കേള്‍ക്കുന്നതോ മീനുകുട്ടിയില്‍ വല്ലാത്തഭയം സൃഷ്ടിക്കുന്നതിനാല്‍ പുറത്തേക്കിറ ങ്ങാന്‍ കൂട്ടാക്കാറില്ല. മുറിയില്‍ കിടപ്പാണ് എപ്പോഴും.

അപസ്മാരവും തൈറോയിഡും ഇല്ലെങ്കിലും ബുദ്ധിമാന്ദ്യമുള്ളയാളാ ണ് മീനുകുട്ടിയുടെ മൂത്ത സഹോദരന്‍ അനുകുട്ടന്‍ (25). അമ്മയായ മോളിക്ക് താല്‍ക്കാലികമായി ചില വീടുകളില്‍ വീട്ടുപണിക്ക് പോകു മ്പോള്‍ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ കുട്ടികളുടെ അകാരണമായ ഭയവും. മകളെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാനുള്ള മടിയും കാരണം മിക്കപ്പോഴും പണിക്ക് പോകാന്‍ സാധിക്കില്ല.ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ എല്ലാ പ്രകൃതവും ഇവരില്‍ പ്രകടമാണ്. അമ്മയായ മോളിക്ക് ഇവരില്‍ നിന്ന് ചീത്ത വിളിയും മര്‍ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

അതെല്ലാം ക്ഷമിച്ച് ഈ അമ്മ ഇത്രയും കാലം അവരെ പരിപാലിച്ചു. എന്നാല്‍ ഗര്‍ഭാശയ മുഴ മൂലം ബുദ്ധിമുട്ടുന്ന ഇവര്‍ മക്കളെ നവജീവന്‍ പോലെ ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ്. നവരായ ആളുകളടെ കാരുണ്യം കൊണ്ടാണ് ഈയമ്മ ഇത്രയും കാലം മക്കളുടെ ചികിത്സയും ആഹാരവുമെല്ലാം നല്‍കി പരിപാലിച്ചത്. മീനുകുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ക്കു മാത്രം 1500 രൂപയോളം വേണം. യാത്രാ ചിലവുകളും മറ്റും വേറെ. കൂടാതെ സ്വന്തം ചികിത്സയ്ക്കും ബുദ്ധിമാന്ദ്യമുള്ള മൂത്ത മകന്റെ ചികിത്സയ്ക്കും നല്ലൊരു തുക വേണം. അതിനായി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് മോളി എന്ന അമ്മ. കരുണയുള്ളവർ ഈ  കുടുംബത്തെ സഹായിക്കൂ..!!

പി. ജെ. മോളി
അറയ്ക്കല്‍ (ഹൌസ്)
പള്ളിപ്പുറത്ത് സൌത്ത് പിഒ
കോടിമത
ഫോണ്‍: 7736381745

Acc. No SBT Kodimatha  67011314779
IFC Code 19481070379


No comments:

Post a Comment