ഫിലോമിന ദീപ്തി
രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തേവര ഫെറി കേരള റോഡ് ഇടവഴിക്കല്‍ വീട്ടില്‍ ഫിലോമിന ദീപ്തി(16)യുടെ നിര്‍ധന കുടുബം ചികില്‍ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. വെല്‍ക്കെയര്‍ ആശുപത്രിയില്‍ ചികില്‍സിക്കുന്ന ഫിലോമിനയുടെ തുടര്‍ ചികില്‍സകള്‍ക്കു അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുടുംബം.
നഗരത്തിലെ ഷോപ്പിങ് കോംപ്ളക്സിലെ സെക്യൂരിറ്റി ജീവനക്കാരനായ പിതാവ് ജെയ്ക്കബിനു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിനുണ്ടായിരുന്നത്. മകളുടെ രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ നാല് മാസമായി ഇദ്ദേഹത്തിന് ജോലിക്കും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വീട്ടുകാര്യം നോക്കാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണു കുടുബം.
ഒരുതവണ റേഡിയേഷന്‍ ചെയ്യാന്‍ മാത്രം 25000 രൂപയോളമാണ് ചെലവ്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ഫിലോമിന ദീപ്തിയുടെ പഠനവും രോഗബാധിതയായതോടെ മുടങ്ങിയിരിക്കുകയാണ്.
കാരുണ്യമതികളായവരുടെ സഹായത്തിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ. സഹായധനം സ്വരൂപിക്കുന്നതിനായി സ്കൂള്‍ അധികൃതര്‍ മുന്‍കൈയ്യെടുത്ത് എസ്ബിടിയുടെ എംജി റോഡ് പത്മ ബ്രാഞ്ചില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.
അക്കൌണ്ട് നമ്പര്‍: 67150660875. ജെയ്ക്കബിന്റെ ഫോണ്‍: 9447052906
സുഹൃത്തേ ,
ReplyDeleteതാങ്കളുടെ നന്മ നിറഞ്ഞ ശ്രമങ്ങള്‍ക്ക് ഒരായിരം ഭാവുകങ്ങള്‍ ..
എന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ഞാനും ശ്രമിക്കാം
നമ്മളിൽ കഴിവുള്ളവർ കഴിയുന്നത് പോലെ സഹായിച്ചാൽ ചിലരുടെയെങ്കിലും ജീവിതങ്ങൾ നിറമുള്ളതാകും..!! ആത്മാർത്ഥതക്ക് നന്ദി..!!
ReplyDeletegod bless you
ReplyDeleteചികിത്സയുടെ പണം മുഴുവന്‍ അവര്‍ കണ്ടെത്തിയോ??? സഹായം ഇപ്പോഴും സ്വീകരിക്കുന്നുണ്ടോ?
ReplyDeleteക്ഷമിക്കുക, ദയവുചെയ്ത് ഇതിലെ കോൺടാക്റ്റ് നമ്പറിൽ ബന്ധപ്പടൂ..
ReplyDeleteജെയ്ക്കബിന്റെ ഫോണ്‍: 9447052906