Tuesday, August 30, 2011

അന്ന മരിയയെ സഹായിക്കൂ...!!

അന്നമരിയ

കൂലിപ്പണിക്കാരായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ ഏകമകൾക്ക് കേൾവി തിരിച്ച് കിട്ടുവാനുള്ള ശസ്ത്രക്രിയക്ക് സഹായം തേടുന്നു.. ചേർത്തല 25 ചമ്പക്കുളം വീട്ടിൽ സാബു- ആൻസി ദമ്പതികളുടെ ഏകമകൾ അന്നമരിയക്കാണ് ചികിൽസ ആവശ്യമായുള്ളത്. ഒന്നര സെന്റ് സ്ഥലത്തെ ചെറിയ കുടിലിൽ കഴിയുന്ന കുടുംബം സാമ്പത്തികമായി കടുത്ത ദാരിദ്ര്യത്തിലാണ്.

രോഗിയായ ആൻസിക്ക് മരുന്നിന് മാത്രം ദിവസം 74 രൂപവേണം. കൂലിപ്പണിക്കാരനായ സാബുവിന്റെ തുചഛമായ വരുമാനം ഒന്നിനും തികയുന്നില്ല. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള അന്നക്ക് കേൾവി ശക്തി തിരിച്ച് കിട്ടാനുള്ള ഉപകരണത്തിനും ശസ്ത്രക്രിയക്കും കൂടി ഒൻപത് ലക്ഷം രൂപ ആവശ്യമാണ്. സുമനസുകൾക്ക് ആൻസിയുടെ പേരിൽ ചേർത്തല യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയുടെ 360902010012473 എന്ന അകൗണ്ടിൽ സഹായങ്ങൾ നിക്ഷേപിക്കാം..

വിലാസം:
C K Sabu
Chambakulam House
CMC-28
Cherthala-688524
Kottayam
Phone : 8089506299, 9544323340

(കടപ്പാട് മനോരമ ഓൺ‍ലൈൻ)

**********************************

6 comments:

  1. ശ്രമം നടത്താം എന്നു മാത്രമേ ഇപ്പോള്‍ പറയുള്ളൂ.

    ReplyDelete
  2. അതെ ശ്രമിക്കാം ശങ്കരേട്ടാ.. ശ്രമം തന്നെയാണ് എല്ലാത്തിന്റെയും തുടക്കം..

    ReplyDelete
  3. ശ്രമം നടത്താം എന്നു മാത്രമേ എനിക്കും ഇപ്പോള്‍ പറയാനാവൂ..കഴിയും പോലെ ചെയ്യാം.

    ReplyDelete
  4. @odiyan അതെ ഒരുമിച്ച് ശ്രമിക്കാം..!!

    ReplyDelete
  5. ഇ കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞോ??

    ReplyDelete
  6. ക്ഷമിക്കുക, ദയവുചെയ്ത് ഇതിലെ കോൺടാക്റ്റ് നമ്പറിൽ ബന്ധപ്പടൂ..

    വിലാസം:
    C K Sabu
    Chambakulam House
    CMC-28
    Cherthala-688524
    Kottayam

    Phone : 8089506299, 9544323340

    ReplyDelete