ജിത്തു
സാബു നമ്മുടെ മലയാളം ബ്ലോഗേർസ് ഗ്രൂപ്പിലൂടെ തന്ന ലിങ്ക് വഴിയാണ് ജിത്തു എന്ന സുജിത്തിന്റെ ശലഭം എന്ന ബ്ലോഗിലെത്തുന്നത്..!! തുടർന്ന് ജിത്തുവുമായി ബന്ധപെടുകയും ജിത്തുവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ പോസ്റ്റുവാൻതീരുമാനിക്കുകയുമായിരുന്നു..
കുടുംബത്തിന് അത്താണിയാകേണ്ട പ്രായത്തിൽ ഇരു കാലുകൾക്കും സ്വാധീനം നഷ്ടപെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ജിത്തു. ശലഭം പോല്‍ പറക്കാന്‍ മനം കൊതിച്ച ചെറുപ്പകാരൻ ആക്സ്മികമായ വിധിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു. കോഴിക്കോട് പാലാഴി എന്ന സ്ഥലത്ത് ഒരു
സാധാരണ കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. അഛന്‍,അമ്മ, അനുജന്‍, ചേച്ചി പിന്നെ ജിത്തു. ചേച്ചിയുടെ കല്ല്യാണം കഴിഞു ഭർത്താവിനൊപ്പം മറ്റൊരിടത്ത് താമസം.
ജിത്തുവിന് 22 വയസുള്ളപ്പോള്‍ കാലുകളുടെ ചലന ശേഷി തനിയെ തന്നെ പതുക്കെ പതുക്കെ നഷ്ടപെട്ടു തുടങ്ങുകയായിരുന്നു. ഒന്ന് രണ്ട് വര്‍ഷംകൊണ്ട് 2 കാലുകളുടെയും ചലന ശേഷി പൂര്‍ണമായും ഇല്ലാതായി. പലയിടത്തും മാറി മാറി ചികിത്സകൾ നടത്തി. ഒന്നും ഫലം കണ്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും ജിത്തുവിന്റെ ശെരിക്കുളള അസുഖ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പണം ചിലവായത് മാത്രം മിച്ചം. ഈ അടുത്ത് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ദുള്‍ ലത്തീഫ് എന്ന ഹോമിയോ ഡോക്ടര്‍ ജിത്തുവിന് രക്തത്തില്‍ ലെഡിന്‍റെ അളവ് കൂടിയതാണു ഡീ മൈലിനേഷന്‍ എന്ന അസുഖം വരാന്‍ കാരണമാക്കിയത് എന്ന് കണ്ടെത്തിയത്. (ഈ അസുഖത്തെ കുറിച്ച് കുഞ്ഞുസ് ഇവിടെ എഴുതിയിട്ടുണ്ട്.) തുടർന്നുള്ള പരിശോധനയിൽ ജിത്തുവിന്റെ രക്തത്തില്‍ ലെഡിന്‍റെ അംശം വളരെ കൂടുതല്‍ ഉണ്ടെന്ന് മനസിലായി. ഇപ്പോൾ ലെഡ് ലെവല്‍ കുറയാനുള്ള മരുന്ന് കഴിക്കുന്നു. അത് നോര്‍മൽ ആയ ശേഷം ഡീ മൈലിനേഷന് ചികിത്സ നടത്താം എന്നാണു ഡോക്ടർ പറയുന്നത്.
അഛന്‍ സ്കൂളിൽ പ്യൂണ്‍ ആയിരുന്നു. ഇപ്പോൾ റിട്ടയര്‍ ചെയ്തു. നാട്ടില്‍ തന്നെ റോഡ് സൈഡില്‍ ഇലക്ട്രോണിക്ക് റിപ്പയറിങ്ങും അല്ലറ ചില്ലറ കച്ചവടും നടത്താനായ് ചെറിയ ഒരു കട വാടകക്ക്എടുത്തിരുന്നു. അഛന്‍ ആയിരുന്നു അവിടെ ഇരിക്കാറുണ്ടായിരുന്നത്. വിധിയുടെ പ്രഹരം വീണ്ടും ഈ കുടുംബത്തിന് മേൽ മറ്റൊരു വിധത്തിൽ ആഞ്ഞടിച്ചു. അഛന് ഷുഗര്‍ കൂടി കാലിന്‍റെ പാദം മുറിച്ചു മാറ്റേണ്ടിവന്നു. അതിനാൽ ഇപ്പോൾ കടയിൽ പോകാൻ കഴിയാതെ വീട്ടില്‍ തന്നെ ഇരിപ്പാണ്.
അനുജൻ ഇപ്പോൾ കൂലി പണിക്കു പോകുന്നു. അഛന്റെ ചെറിയ പെൻഷനും, അനുജന്റെ കൂലിപ്പണിയിൻമേലുള്ള വരുമാനവുമാണ് ഈ കുടുംബത്തിന്റെ ചിലവിനും, ജിത്തുവിന്റെ ചികിൽസക്കുമുള്ള ഏക ആശ്രയം. ഒപ്പം അഛന്റെ ചികിൽസയും.
ജിത്തു വീട്ടില്‍ ഇരുന്ന് ചില്ലറ ഇലക്ട്രോണിക് ജോലികൾ ചെയ്ത് സ്വന്തം ചികിൽസക്കുള്ള അത്യാവശ്യം വരുമാനം കണ്ടെത്തിയിരുന്നു. രക്തത്തിൽ ലഡ്ന്റെ അംശം ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഇലക്ട്രോണിക്ക് പണി പൂർണമായും നിര്‍ത്തണം എന്നാണ് ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. എന്നാലും മറ്റ് മാർഗമൊന്നുമില്ലാത്തതിനാൽ അപകടമാണെന്നറിഞ്ഞിട്ടും ചെറിയ തോതില്‍ ഇപോഴും ഈ പണി തന്നെ ചെയ്യുന്നുണ്ട്. പെട്ടെന്ന് പൂര്‍ണമായും ഈ ജോലി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ ആണ്.
ബ്ലോഗുകളെഴുതിയും അതുവഴി കിട്ടിയ സുഹൃത്തുക്കളോട് ബ്ലൊഗുകൾ വഴി ഇടപെട്ടും മനസ്സിനെ അൽപമെങ്കിലും ശാന്തമാക്കാൻ ശ്രമിക്കുകയാണ് ജിത്തു ഇപ്പോൾ. ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ..!!
അഛൻ നോക്കി നടത്തിയിരുന്ന കടയിൽ പോയി ഇരിക്കാൻ ജിത്തുവിന് ആഗ്രഹം ഉണ്ടെങ്കിലും വീട് കുറച്ച് ഉയരത്തില്‍ ആയതുകൊണ്ട് അവിടെ എത്തിപെടാന്‍ ബുദ്ധിമുട്ടാണ്. ഒരു മൂന്നു ചക്ര മോട്ടോര്‍സൈക്കിള്‍ വാങ്ങിയാൽ പോയി വരാൻ സാധിച്ചേനെ. അതിനായി ഒരു ബാങ്ക് ലോണ്‍ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണു ജിത്തു ഇപ്പോൾ.
എന്നാലും ഇതൊന്നും ജിത്തുവിന്റെ പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാകുന്നില്ല. നല്ലവരായ കുറെ സുഹൃത്തുക്കളുടെ സഹായം കൊണ്ട് പിടിച്ച് നിൽക്കുകയാണ്.. പക്ഷെ എത്രനാൾ.. ??
തുടർ ചികിൽസക്കും മറ്റുമായി ഇനിയും ഒരുപാട് മനുഷ്യ സ്നേഹികളുടെ കനിവ് ആവശ്യമാണ്. ഇപ്പോൾ പ്രതീക്ഷക്ക് വകയായി ബ്ലോഗർമാരായ കുറെ പുതിയ സുഹൃത്തുക്കൾ കൂടിയുണ്ട് ജിത്തുവിന്..!!
നമുക്ക് ഒറ്റക്കെട്ടായി ജിത്തുവിനെ സഹായിക്കാൻ കഴിയില്ലെ..??
ജിത്തുവിന്റെ പൂര്‍ണ അഡ്രസ്സ്
Sujith kumar.B.P
Kavancheri meethal house
G.A . College (post)
Palazhi , Kozhikode
PIN 673014
Tel.no: 09895340301
-----------------------------------------------------------------------------------------------------------
സുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള്‍ നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന്‍ ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍ ജിത്തുവിന്റെ അച്ഛന്‍ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും... കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.
ഇക്കാര്യം ചര്‍ച്ചക്കെടുത്ത {ഫൈസ് ബുക്കില്‍: മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്} ആദ്യ ദിവസം തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഇടപെടലുണ്ടായി. വല്ലാതെ 'യാത്രാ'ക്ലേശം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജിത്തുവിന് സഹായകരമാകുന്ന ഒരു തീരുമാനം ചര്‍ച്ചയില്‍ പങ്കു കൊണ്ട ഒരു സുഹൃത്ത് എടുക്കുകയുണ്ടായി. ഈ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം ജിത്തുവിന്റെ വീട്ടിലെത്തിച്ചു നല്‍കാമെന്നും അതിനാവശ്യമായ ചിലവുകള്‍ അദ്ദേഹം തന്നെ വഹിക്കാമെന്നും അറിയിക്കുകയായിരുന്നു. തീര്‍ച്ചയായും, ഇത് നമ്മെയേറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.
ഇനി നമുക്കാവശ്യമായുള്ളത്. മേല്‍ചൊന്ന സംരംഭത്തിന് വേണ്ടിവരുന്ന തുക സമാഹരിക്കുകയെന്നതാണ്. ഏകദേശം 'ഒന്നര ലക്ഷം രൂപ' കണക്കാക്കുന്ന പ്രസ്തുത പദ്ധതിക്ക് താങ്കളെക്കൊണ്ടാകുന്നത് നല്‍കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.
താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.
naamoosdoha@gmail.com,
tamsheriff@gmail.com,
noumonday@gmail.com
abid.areacode@gmail.com,
തുക അയക്കേണ്ടുന്ന വിലാസം:
ABID THARAVATTATH
A/C : 10770100109384
IFCC: FDRL, 0001077
FEDERAL BANK
AREACODE BRANCH
MUKKAM ROAD.
673639.PN
----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
ആദ്യ പഠിയായി ജിത്തൂനെ ഇപ്പോ ഉള്ള വർക്കിൽ നിന്നും മറ്റൊന്നിലെക്ക് മാറ്റാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്.
ReplyDeleteമുമ്പ് ഒരു ആലോചന ഉണ്ടായിരുന്നു, അടുത്ത് ഒരു സ്കൂൾ ഉള്ളതു കൊണ്ട് തന്നെ ഒരു ചെറിയ കട തുടങ്ങിയാൽ ബുക്ക് പെൻസിൽ മുതലായ കുട്ടികൾക്ക് വേണ്ടവ നല്ല രീതിയിൽ കച്ചവടം ചെയ്യാൻ സാദിക്കും..
ചർച്ചകൾ നല്ല രീതിയിലായി ജിത്തുവിനു കൂടി താല്പര്യമുള്ള ഒരു സംരമ്പത്തിലെക്കാവാം നമ്മുടെ സഹകരണങ്ങൾ
ഞങ്ങള്‍ നേരത്തെ പരിചിതരാണ്. കോഴിക്കോട് വെച്ച് നടന്ന ഉപവാസ സമരത്തില്‍ { സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള} പങ്കെടുക്കുമെന്ന് തന്നെ ഞങ്ങള്‍ ഉറച്ചിരുന്നു. പക്ഷേ, അന്നെന്തോ പ്രത്യേക കാരണത്താല്‍ അദ്ദേഹത്തിനത് സാധിച്ചില്ല.
ReplyDeleteഎനിക്ക് തോന്നുന്നത്, ഇക്കാര്യത്തില്‍ ഏറ്റവും നല്ലത് ജിത്തുവിന് താത്പര്യമുള്ള ഒരു മേഖലയെ എളുപ്പമാക്കുക എന്നതാണ്. അതിന് നമുക്ക് അദ്ദേഹത്തിന്‍റെ ഹിതമറിയാം. എന്താകിലും, ജിത്തുവിന്‍റെ സന്തോഷത്തിനാകുന്നതെന്തോ.. അത്, സഹോദരന്മാരായ {സഹോദരികളെ മറന്നിട്ടല്ല} നമ്മള്‍ മുന്‍ കൈയ്യെടുത്തു ചെയ്യണം.
ഇക്കാര്യത്തില്‍ കൂട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
നല്ലൊരു ജീവിത മാര്‍ഗത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാം ആലോചിക്കാം പെട്ടെന്ന് ആയാല്‍ നല്ലത് അല്ല്ലേ?
ReplyDeleteതൊട്ടടുത്തുള്ള ബ്ലോഗർമാർ കാര്യത്തിന്റെ കിടപ്പു വശം ശരിക്കും നേരിൽ മനസ്സിലാക്കി,ജിത്തുവിന്റെയും വീട്ടു കാരുടെയും അഭിപ്രായം ആരാഞ്ഞ്,ഒരു നിർദ്ദേശം മുന്നോട്ട് വെക്കട്ടെ. നമുക്കതിനെ പിന്താങ്ങാം.അതായിരിക്കും പ്രായോഗികം എന്ന് തോന്നുന്നു.
ReplyDeleteജിത്തുവിന്റെ ബ്ലോഗ് വായിച്ചതിനു ശേഷം ഞാന്‍ ഫോണ്‍
ReplyDeleteവിളിച്ചിരുന്നു..പക്ഷെ ..ഔട്ട് ഓഫ് coverage ആയതു കൊണ്ടു
സംസാരിക്കാന്‍ സാധിച്ചില്ല...എന്നാല്‍ ആവുന്നത് ചെയ്യാം..
അറിയിക്കുക...
കൂട്ടുകാരെ... കവലയില്‍ ജിത്തുവും അനിയനുമൊക്കെ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' റീചാര്‍ജ് കൂപ്പണും റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, 'ഡിഷ്യൂ ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹം പങ്കു വെച്ചിട്ടുണ്ട്.
ReplyDeleteഎങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.
എങ്കിലിനി.. അതിനാവശ്യമായ തുക എത്ര കണ്ടു വേണ്ടി വരും..? അത്, സംഘടിപ്പിക്കുന്നതില്‍ ജിത്തുവിന്റെ സഹോദരങ്ങളായ നമുക്കെന്തു സഹായം ചെയ്യാനൊക്കും..? അതെന്നെത്തേക്ക് സമാഹരിക്കാനൊക്കും..? ഇതായിരിക്കട്ടെ നമ്മുടെ ആലോചന വിഷയം..!!
{ ജിത്തുവിന് സഞ്ചരിക്കാന്‍ ഒരു വാഹനം മേടിക്കാനുള്ള കാശും നമ്മുടെ ആലോചന വിഷയം തന്നെ..!!}
This comment has been removed by the author.
ReplyDeleteകൂട്ടുകാരെ... വാഹനം പഴയതൊന്നു സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നമ്മുടെ പരിചയത്തില്‍ എവിടെയെങ്കിലും അങ്ങനെയൊന്നുണ്ടെങ്കില്‍ നമുക്കതും കൂടെ അന്വേഷിക്കാം.
ReplyDeleteപ്രിയരേ..
ReplyDeleteഒരു സന്തോഷ വാര്‍ത്ത കൂടെ..
ജിത്തുവിനുള്ള വണ്ടി അവന്റെ വീട്ടിലെത്തിച്ചു കൊടുക്കാന്‍ നമ്മുടെ തന്നെ കൂട്ടത്തിലുള്ള ഒരു സുഹൃത്ത് തയ്യാറായിരിക്കുന്നു. അതിനാവശ്യമായ ചിലവും ആ സുഹൃത്ത് തന്നെ വഹിക്കും.
>>> ജിത്തുവിനുള്ള വണ്ടി അവന്റെ വീട്ടിലെത്തിച്ചു കൊടുക്കാന്‍ നമ്മുടെ തന്നെ കൂട്ടത്തിലുള്ള ഒരു സുഹൃത്ത് തയ്യാറായിരിക്കുന്നു. അതിനാവശ്യമായ ചിലവും ആ സുഹൃത്ത് തന്നെ വഹിക്കും. <<<
ReplyDeleteമാഷാ അല്ലാഹ്.. ദൈവത്തിനു സ്ഥുതി
സഹയ ഹസ്തത്തിനെന്റെ ബിഗ് സല്യൂട്ട്
പ്രിയപ്പെട്ടവരേ..
ReplyDeleteനിങ്ങളുടെ ഈ സ്നേഹത്തിനും സഹകരണത്തിനും ഞാനെന്നും കടപ്പെട്ടിരിക്കും.
ഈ വിഷയം ഇവിടെ ചര്‍ച്ചക്കെടുത്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും പകരം നന്ദി മാത്രമേ എന്നിലോള്ളൂ..
നേരത്തെയും ഇതുപോലുള്ള കൂട്ടങ്ങളുടെ സഹായങ്ങള്‍ ലഭിച്ചതിന്റെ കാരണമായിട്ടാണ് ഞാനിങ്ങനെ തരക്കേടില്ലാത്ത രൂപത്തില്‍ ജീവിതം ജീവിച്ചു തീര്‍ത്ത് കൊണ്ടിരുന്നത്.
ഇടക്ക്, 'മഴത്തുള്ളി ഡോട് കോം എന്ന മലയാളി കൂട്ടായ്മയിലെ നല്ലവരായ സുഹൃത്തുക്കള്‍ മുഖാന്തരം ഒരു ഉപജീവന മാര്‍ഗ്ഗം ഉണ്ടാക്കാന്‍ ഒരു തുക സമാഹരിച്ചു നല്‍കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍, എന്റെ തെറ്റായ തീരുമാനമോ വിധിയോ കാരണം അതുവെച്ചു തുടങ്ങിയ സംരഭം പ്രതീക്ഷിച്ച അത്ര വിജയം ആയില്ല
ഇന്ന് ഒരധിക ബാധ്യതയായിമാറികൊണ്ടിരിക്കുന്നു ആ സംരഭം പിന്നെ, ആ നല്ലവരായ കൂട്ടുകാരുടെ സ്നേഹവും ഒരു വീട്ടാകടമായി എന്നെ വേദനിപ്പിക്കുന്നുണ്ട്. അവര്‍ക്കായും എനിക്ക് നല്‍കാനുള്ളത് ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി മാത്രം. പ്രിയപ്പെട്ടവരേ.. നിങ്ങളുടെ സ്നേഹത്തില്‍ ഞാനെന്തുമാത്രം സന്തോഷത്തിലും സമാധാനത്തിലും ആണെന്നോ..
എല്ലാവര്‍ക്കും നന്മകള്‍ ആശംസിച്ചു കൊണ്ട്,
നിങ്ങളുടെ സഹോദരന്‍
ജിത്തു.
നന്മകള്‍ നേരുന്നു...
ReplyDeleteസുജിത്തിന് വണ്ടി വാങ്ങിക്കൊടുക്കാൻ തയ്യാറായ സ്നേഹിതനു സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ..
ReplyDeleteജിത്തുവിന് വേണ്ടിയുള്ള സഹായധനം സമാഹരിക്കുന്നത് എങ്ങിനെ എന്നുള്ള വിശദ വിവരം നമ്മുടെ ഗ്രൂപ്പിലൂടെ എല്ലാ മെംബേർസിനേയും അറിയിക്കുമല്ലൊ.. എത്രയും പെട്ടന്ന് ആയാൽ നന്ന്...!!
നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ചു നീങ്ങാം....
ReplyDeleteതുടക്കത്തില്‍ തന്നെ നല്ലൊരു വാര്‍ത്തയാണ് ലഭിച്ചത്...
മാഷ അല്ലഹ് ...
ഉചിതമായി പ്രതികരിക്കാം.
ReplyDeleteനല്ലൊരു കാര്യം, എത്രയും പെട്ടെന്ന് ലക്‌ഷ്യം കാണട്ടെ.... ഒപ്പമുണ്ട്.
ReplyDelete(ഈ ലിങ്ക് തന്ന ഹാഷിമിനു നന്ദി.)
കൂടെയുണ്ട്. കഴിയുന്ന സഹായങ്ങള്‍ എത്തിക്കാം .ഇന്‍ശാ അല്ലാഹ്
ReplyDeleteഅര്‍ഹിക്കുന്നവരെ സഹായിക്കുന്നതില്‍പരം നമ്മുടെ ബ്ലോഗുകൊണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്നതു വേറെ എന്താണ്! ഇനിയും ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ നമുക്കാവട്ടെ. അങ്ങനെ ബ്ലോഗിന് സ്വീകാര്യതയും സല്‍പേരും ഉയരട്ടെ..
ReplyDeleteജിത്തുവിന് ഒരു കൈത്താങ്ങായി ഞാനുമുണ്ട് കൂടെ..
ജിത്തുവിന് ഒരു കൈത്താങ്ങായി ഞാനുമുണ്ട് കൂടെ.. ഒരു ചെറിയ സഹായം താങ്കളുടെ ബാങ്കിലെക്ക് ഇന്ന് തന്നെ അയക്കുന്നുണ്ട്.
ReplyDeleteകൂടെയുണ്ട്. എന്ത് വേണം എന്നറിയിക്കുക......സസ്നേഹം
ReplyDeleteകൂട്ടുകാരേ
ReplyDeleteജിത്തു വിനു സ്ഥിരവരുമാനം ലഭിക്കും വിധം ഒരു പ്രൊജക്റ്റ് നാമൂസിന്റെ നേതൃത്വത്തിൽ ആലോചനയിൽ വന്നിട്ടുണ്ട്.
നമ്മുടെ സഹായങ്ങൾ ജിത്തുവിനു നല്ലൊരു കൈത്താങ്ങത്തക്കവിധം ഒരു പ്രൊജക്റ്റായി നമുക്ക് രൂപപ്പെടുത്താം.
നാം ചെയ്യുന്ന സഹായങ്ങൾ ഒരു പ്രൊജക്റ്റായി തന്നെ ജിതുവിനെ ഏൽപ്പിക്കുന്നതാവും നല്ലത്.
തൗദാരം ബ്ലോഗർ നാമൂസ് അതുമായി കാര്യമായ ചലനങ്ങൾക്ക് ശ്രമിക്കുന്നുമുണ്ട്.
നാമൂസിനു അതിന്റെ കാര്യങ്ങൾ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കൂടുതൽ കാര്യങ്ങൾ അറിയാൺ ആഗ്രഹിക്കുന്നവർക്ക് നാമൂസുമായി ബന്ധപ്പെടാം
മൻസൂർ (നാമൂസ്)
ദോഹ, ഖത്തർ
മൊബൈൽ: +97455949954
ഈമെയിൽ: naamoosdoha@gmail.com
ഈ ശ്രമം വിജയിക്കട്ടെ. വാഹനം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ സുഹൃത്തിന്റെ സ്നേഹത്തിനു മുമ്പിൽ നമിക്കുന്നു!ജിത്തുവുനു നല്ലതുമാത്രം വരട്ടെ. ആശംസകൾ!
ReplyDeleteഈ ശ്രമം വിജയിക്കട്ടെ. വാഹനം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ സുഹൃത്തിന്റെ സ്നേഹത്തിനു മുമ്പിൽ നമിക്കുന്നു!ജിത്തുവുനു നല്ലതുമാത്രം വരട്ടെ. ആശംസകൾ!
ReplyDeleteസുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള്‍ നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന്‍ ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍ ജിത്തുവിന്റെ അച്ഛന്‍ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും... കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.
ReplyDeleteഇക്കാര്യം ചര്‍ച്ചക്കെടുത്ത {ഫൈസ് ബുക്കില്‍: മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്} ആദ്യ ദിവസം തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഇടപെടലുണ്ടായി. വല്ലാതെ 'യാത്രാ'ക്ലേശം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജിത്തുവിന് സഹായകരമാകുന്ന ഒരു തീരുമാനം ചര്‍ച്ചയില്‍ പങ്കു കൊണ്ട ഒരു സുഹൃത്ത് എടുക്കുകയുണ്ടായി. ഈ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം ജിത്തുവിന്റെ വീട്ടിലെത്തിച്ചു നല്‍കാമെന്നും അതിനാവശ്യമായ ചിലവുകള്‍ അദ്ദേഹം തന്നെ വഹിക്കാമെന്നും അറിയിക്കുകയായിരുന്നു. തീര്‍ച്ചയായും, ഇത് നമ്മെയേറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.
ഇനി നമുക്കാവശ്യമായുള്ളത്. മേല്‍ചൊന്ന സംരംഭത്തിന് വേണ്ടിവരുന്ന തുക സമാഹരിക്കുകയെന്നതാണ്. ഏകദേശം 'ഒന്നര ലക്ഷം രൂപ' കണക്കാക്കുന്ന പ്രസ്തുത പദ്ധതിക്ക് താങ്കളെക്കൊണ്ടാകുന്നത് നല്‍കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.
താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.
naamoosdoha@gmail.com,
tamsheriff@gmail.com,
noumonday@gmail.com
abid.areacode@gmail.com,
തുക അയക്കേണ്ടുന്ന വിലാസം:
ABID THARAVATTATH
A/C : 10770100109384
IFCC: FDRL, 0001077
FEDERAL BANK
AREACODE BRANCH
MUKKAM ROAD.
673639.PN
താങ്കളിലെ നന്മയില്‍ പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ട്,
സ്നേഹത്തോടെ,
സഹോദരന്‍,
നാമൂസ്.
സഹായത്തിന്‍റെ ഒരു പങ്ക് എന്‍റെ ഭാഗത്ത്നിന്നും ഉറപ്പിക്കാം... ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും...
ReplyDeleteജിത്തുവിനെ സഹായിക്കാനായി കുറേ കൂട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന ഈ സംരംഭത്തേക്കുറിച്ച് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. വളരെ വേഗം ജിത്തുവിന്റെ സ്വപ്നങ്ങള്‍ ഒന്നൊന്നായി പൂവണിയട്ടെ. ഞാനും നിങ്ങളോടൊപ്പമുണ്ട്.
ReplyDeleteഈ പ്രൊജക്ടിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.. വിജയാശംസകള്‍..
തീര്‍ച്ചയായും ജിത്തുവിനെ നമുക്ക് സഹായിക്കാനാകും. ഈ ലിങ്ക് തന്ന കുഞ്ഞൂസിന് അഭിനന്ദങ്ങള്‍
ReplyDeleteഞാനുമുണ്ട്,,,,ഞാനുമുണ്ട്
ReplyDeleteഎന്റെ പ്രിയം നിറഞ്ഞവരേ! ഇനിയും താമസിക്കരുതേ! എത്രയും പെട്ടന്ന് അവനവനാല്‍ കഴിവുള്ള സഹായം ആബിദ് മാഷിന്റെ(അര്രീക്കോടന്‍ മാഷ്) അക്കൌണ്ടിലേക്ക്( ഇപ്പോള്‍ നമുക്ക് ലഭ്യമായ ഒരു അക്കൌണ്ട് അത് മാത്രമാണ്,)ഉടന്‍ അയക്കുക.
ReplyDeleteഎന്റെ പ്രിയം നിറഞ്ഞവരേ! ഇനിയും താമസിക്കരുതേ! എത്രയും പെട്ടന്ന് അവനവനാല്‍ കഴിവുള്ള സഹായം ആബിദ് മാഷിന്റെ(അര്രീക്കോടന്‍ മാഷ്) അക്കൌണ്ടിലേക്ക്( ഇപ്പോള്‍ നമുക്ക് ലഭ്യമായ ഒരു അക്കൌണ്ട് അത് മാത്രമാണ്,)ഉടന്‍ അയക്കുക.
ReplyDeleteസുഹൃത്തുക്കളെ...
ReplyDeleteഒരു ദിവസത്തെ ശ്രമത്തില്‍ നിന്നും. പതിനാല് പേരില്‍ നിന്നായി ഏകദേശം 'അമ്പതിനായിരം ഇന്ത്യന്‍ രൂപ' സംഘടിപ്പിക്കാന്‍ സാധിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
പലരും അവരവരുടെ പോക്കറ്റിനനുസരിച്ചാണ് 'വിഹിതം' അറിയിക്കുക.? നമുക്ക് ആകുന്നതു ചെയ്യുക. അതിനി എത്ര ചെറുതോ വലുതോ ആവട്ടെ..!! അത് തന്നെ വലിയൊരു കാര്യമാണ്. ഒന്നുമില്ലേലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അല്പം സമയവും ആലോചനയും, കൂടെ നമുക്കാകുന്ന ഒരു 'ധന സഹായവും' ചെയ്യാന്‍ നമുക്കാകുന്നല്ലോ..?
ഒരു താല്‍ക്കാലിക ആശ്വാസം എന്നതിലുപരി സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു വഴി കാണിച്ചു കൊടുക്കുന്നത് തന്നെ ഏറ്റവും മഹത്തായ കാര്യം എന്ന് ഞാനും കരുതുന്നു..
ReplyDeleteഇതിനു മുന്‍കൈ എടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. എന്റെ ആത്മര്തമായ എല്ലാ പിന്തുണയും അറിയിച്ചു കൊള്ളുന്നു..
എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യാം. അവധിക്ക് നാട്ടില്‍ വരുന്നുണ്ട്. കോഴിക്കോട് പാലാഴിയില്‍ നിന്നും ഏതാനും കിലോമിറ്റര്‍ മാത്രം ദൂരത്താണ് എന്റെ വീട്. നമുക്ക് ഒരുമിച്ച് ജിത്തുവിന് വേണ്ടുന്നത് ചെയ്തുകൊടുക്കാം. എങ്ങനെയെന്നത് കൂട്ടായ തീരുമാനത്തിലൂടെ ഉടന്‍ ചെയ്യണം.
ReplyDeleteമാത്രമല്ല, പരിയാരം മെഡിക്കല്‍കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ വകുപ്പിലെ ഡോക്ടര്‍ സുഹൈലയെ (എന്റെ അനുജത്തി) കൊണ്ട് കഴിയാവുന്ന ചികില്‍സാസഹായം ലഭിക്കുവാന്‍ ശ്രിമിക്കാവുന്നതാണ്.
ആബിദ് അരീക്കോട്: മൊബൈല്‍ നമ്പര്‍ ഒന്ന് അറിയിക്കാമോ. വേറെ ആരൊക്കെയാണ് ഇതിനുവേണ്ടി നാട്ടിലുള്ളത് എങ്കില്‍ അവരുടെ നമ്പരുകള്‍ അറിയിക്കാമോ?
എന്‍റെ അബുദാബിയിലെ നമ്പര്‍ : 00971 56 1230012
Email: ksali2k@gmail.com
എന്റെയും സഹായസഹകരണങ്ങള്‍ ഉണ്ടാവും. ഒപ്പം ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സുഹൃത്തുക്കളുടെ സഹായത്തിനും ശ്രമിക്കാം.
ReplyDeleteതീര്‍ച്ചയായും കഴിയുന്ന പോലെ സഹായിക്കാം.
ReplyDelete@അനിലേട്ടാ.. നന്ദി ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിന്..
ഞാനും ബ്‌ളോഗര്‍മാരായ വി.കെ.ബാലകൃഷ്ണനും ശ്രീജിത്ത് കൊണ്ടോട്ടിയും കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് പന്തീരാങ്കാവിനടുത്ത് പാലാഴിയില്‍ താമസിക്കുന്ന ജിത്തുവിന്റെ വീട്ടില്‍ പോയിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കഴിവാവുന്ന തരത്തിലുള്ള സഹായം ചെയ്യുന്നതിന് ശ്രമിക്കാമെന്ന് ശ്രീജിത്ത് ജിത്തുവിനോട് പറയുകയുണ്ടായി. ജിത്തുവിന്റെ അവസ്ഥ മൗലവിയെ അറിയിക്കാമെന്ന് ഞാനും ബാലകൃഷ്ണനും പറഞ്ഞു. അന്നു രാത്രിതന്നെ ഞാന്‍ മൗലവിയെക്കണ്ട് കാര്യങ്ങള്‍ പറഞ്ഞു. കട വിപുലപ്പെടുത്താന്‍ മൗലവിയും സഹായിക്കാമെന്ന് പറഞ്ഞു. കടയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ പറ്റാവുന്ന ഒരു വിഹിതം തിരിച്ചു നല്‍കണമെന്ന് ജിത്തുവിനോട് പറയണമെന്നും മൗലവി പറഞ്ഞു. ഇങ്ങനെ കിട്ടുന്ന പണം മറ്റുള്ളവര്‍ക്ക് നല്‍കാമല്ലോ! (ഇക്കാര്യത്തില്‍ എന്റെയും ബാലകൃഷ്ണന്റെയും പങ്ക് മലപ്പുറത്തുനിന്ന് അങ്ങോട്ടുള്ള യാത്രാച്ചെലവ് മാത്രമാണെന്നും അറിയിക്കട്ടെ. അങ്ങോട്ടു പോയത് (കൊണ്ടോട്ടിയില്‍ നിന്ന്)ശ്രീജിത്തിന്റെ കാറിലായിരുന്നു).
ReplyDeleteശങ്കരേട്ടാ വിവരങ്ങൾ ജിത്തുവിൽ നിന്നും അറിഞ്ഞിരുന്നു..!!
ReplyDeletekazhiyunna sahayangal theerchayaum cheyyum..... ella prarthanakalum...........
ReplyDelete