അതുല്യ
പള്ളിക്കത്തോട് (കോട്ടയം): പിച്ചവെക്കേണ്ട സമയത്ത് കാലിലെ വേദന കടിച്ചമര്‍ത്തുകയാണ് രണ്ടരവയസുകാരി അതുല്യ. കാലിലെ അസ്ഥിയില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നു തിരുവനന്തപുരം ആര്‍സിസിയിലെ ചികല്‍സയിലാണ് അതുല്യ. സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന അതുല്യയുടെ പിതാവ് ആനിക്കാട് മംഗലത്ത് എം.ആര്‍.സുരേഷും ഭാര്യ രജനിയും മകളുടെ അസുഖത്തോടെ തകര്‍ന്ന നിലയിലാണ്.
കൂലിപ്പണിക്കാരനായ സുരേഷ് നാട്ടുകാരുടെ സഹകരണത്തിലാണ് അതുല്യയുമായി ആശുപത്രി കയറിയിറങ്ങുന്നത്.ഏതാനും മാസം മുമ്പ് പിച്ചവെച്ചു തുടങ്ങിയതിനിടെ ഒരു വീഴ്ചയോടെയായിരുന്നു അതുല്യയുടെ അസുഖത്തിനു തുടക്കം. വീഴ്ചയെ തുടര്‍ന്നു കാല്‍ മടക്കി വെച്ച അതുല്യ കാല്‍ നിവര്‍ത്തിയില്ല. ആദ്യം വൈദ്യന്റെ അടുത്താണ് എത്തിച്ചത്. ഇവിടുത്തെ ചികല്‍സ ഫലിക്കാത്തതിനെ തുടര്‍ന്നു താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. എക്സറേ എടുത്തപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. തുടര്‍ന്നാണ് കാലിന്റെ മുകള്‍ഭാഗത്തെ അസ്ഥിയില്‍ രോഗം കണ്ടെത്തിയത്.
റേഡിയേഷനുകള്‍ പലത് നടന്നു കഴിഞ്ഞു. കാലില്‍ ശസ്ത്രക്രിയ നടത്തി രണ്ടു മാസക്കാലം കാല്‍ അനക്കാതെ ഇരിക്കുകയായിരുന്നു അതുല്യ. വദനക്കിടയിലും കൊച്ചു കൊച്ചു ശാഠ്യം പിടിക്കുന്ന അതുല്യയെ ആശ്വസിപ്പിച്ചു മിക്ക ദിവസവും സുനിലും അരികിലിരിക്കും. മികച്ച ചികല്‍സക്കു വേണ്ടി പണം കണ്ടെത്താന്‍ വിഷമിക്കുകയാണ് ഇവര്‍. അതുല്യയുടെ ചേച്ചി ആതിര മൂന്നാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.
ചികില്‍സക്കായി ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
പള്ളിക്കത്തോട് എസ്ബിടി ശാഖയില്‍ സുരേഷിന്റെ പേരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍ - 67162492308.
എം.ആര്‍.സുരേഷ്
മംഗലത്ത്
പള്ളിക്കത്തോട്
കോട്ടയം -686503.
ഫോണ്‍- 9947239462.
സഹായിക്കാൻ കഴിയുന്നവർ കണ്ടില്ലെന്ന് നടിക്കരുതേ...!!
No comments:
Post a Comment