Tuesday, December 6, 2011

കരുണയുള്ളവരേ കുഞ്ഞുബിജോയെ സഹായിക്കൂ...!!


ബിജോ

ഒന്നരവയുകാരന്‍ ബിജോ പോള്‍ ഗുരുതരമായ രോഗം ബാധിച്ചു ചികില്‍സ തേടുകയാണ്. കുമരകം ചീപ്പുങ്കല്‍ കലുങ്കില്‍ ബിനോമിയുടെ ഇളയമകന്‍ ബിജോയെ അസുഖത്തത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഗുരുതരമായ രോഗം ബാധിച്ചതായി അറിയുന്നത്. കിഡ്നിക്കും ഹൃദയത്തിനും രോഗം ബാധിച്ചതോടൊപ്പം തലയ്കുള്ളില്‍ മുഴയും കണ്ടെത്തി. വിറയല്‍ രോഗവും ബാധിച്ചു.  ബിജോയെ വിദഗ്ധ ചികല്‍സകള്‍ നടത്തിയിട്ടു രോഗത്തിനു  തെല്ലും ആശ്വാസം കിട്ടുന്നില്ല. 
ഒന്നരവയസായിട്ടും കിടന്ന കിടപ്പില്‍ തന്നെയാണ്. അസുഖത്തിന്റെ വിഷമതമൂലം ഏറെ ബുദ്ധിമുട്ടുകയാണ് ബിജോ.

അച്ഛന്‍ ബിനോമി വര്‍ഷങ്ങള്‍ക്കു മുന്‍പു മരത്തില്‍ നിന്നു വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.അതിനാല്‍ പണിക്കു പോകാന്‍ കഴിയുന്നില്ല. അമ്മ ഷീബ ബിജോയുടെ അടുക്കല്‍ തന്നെ വേണം .ബനോമിയുടെ അമ്മ മറിയാമ്മയാണ് ബിജോയെ ആശുപത്രിയിലും മറ്റും കൊണ്ടുപോകുന്നതിനു സഹായം.

ചികല്‍സയ്ക്കായി കടം വാങ്ങിയും മറ്റും അരലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. ഇനിയും വിദഗ്ധചികില്‍സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഫോണ്‍-9633632847

മറിയാമ്മയുടെ കുമരകം എസ് ബി ടി അക്കൌണ്ട് നമ്പര്‍-57038187584 

മേല്‍വിലാസം
മറിയാമ്മ
കലുങ്കില്‍
ചീപ്പുങ്കല്‍ പി ഒ
കോട്ടയം

3 comments:

  1. മൗലവി തന്ന 1000 രൂപ ഇന്ന് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാരം അവരെ വിളിച്ചറിയിച്ചുണ്ട്.

    ReplyDelete
  2. വളരെ നല്ല കാര്യം ശങ്കരേട്ടാ..

    ReplyDelete