ബാലു
ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാന്‍സറിന്റെ രോഗപീഡകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കുട്ടിയാണു ബാലു എന്ന പന്ത്രണ്ടു വയസുകാരന്. മൂന്നാം വയസിലാണു ബാലുവിനു കാന്‍സര്‍ ബാധിച്ചത്. പിന്നീടുള്ള ഈ ബാലന്റെ ജീവിതം മുഴുവന്‍ ദുരിതവും വേദനയും നിറഞ്ഞതായിരുന്നു. കൂട്ടുകാര്‍ സ്കൂളില്‍ പോകുമ്പോള്‍ ബാലു വേദന സാഹിക്കാനാവാതെ കരയുകയായിരുന്നു.
അമ്മ സുമ കൂലിപ്പണ്ണിക്കും വീട്ടു ജോലിക്കും പോയി കിട്ടുന്ന തുച്ഛമായ വരുമാനം ഒരു ദിവസത്തെ മരുന്നിനു പോലും തികയില്ല. ഏകദേശം അയ്യായിരം രൂപയാണു ഒരു മാസം ചികിത്സയ്ക്കായി ചെലവാകുന്നത്. ഭര്‍ത്താവുപേക്ഷിച്ചു പോയ സുമ ബാലുവിനും ഇളയ മകനുമൊപ്പം സഹോദരിയുടെ വീട്ടിലാണു താമസിക്കുന്നത്. സുമയ്ക്കു സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണു അമ്മയും മക്കളും.
വിലാസം
കല്ലടയില്‍ ഹൌസ്
അയര്‍ക്കുന്നം
കോട്ടയം -686564
ഫോണ്‍: 9605169317
സഹായങ്ങള്‍ നിക്ഷേപിക്കാന്‍
സുമ കെകെ
അക്കൌണ്ട് നമ്പര്‍: 57043668487
എസ്ബിടി, ആര്‍മാനൂര്‍ ബ്രാഞ്ച്
നല്ല മനസ്സുകള്‍ സഹായിക്കട്ടെ....
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteസുപ്രഭാതം !
ഈ കാരുണ്യ പ്രവര്‍ത്തനത്തിന് സുമനസ്സുകള്‍ കൂട്ടാകട്ടെ !
ബാലുവിന് ജീവിതം തിരിച്ചു കിട്ടട്ടെ !
സസ്നേഹം,
അനു