Thursday, May 31, 2012

ഈ കുഞ്ഞിനെ സഹായിക്കൂ..!!



തലച്ചോറിന്റെ വളര്‍ച്ചക്കുറവുമൂലം തളര്‍ന്നു കിടക്കുന്ന സ്നേഹ എന്ന എട്ടു  വയസുകാരിയുടെ കഥ ആരുടെയും കരളലിയിക്കും. മന്ദിരം സ്വദേശി ബിജുമോന്റെ മകളായ സനേഹയ്ക്കു ജനിച്ച് ആറു മാസം മുതലാണു രോഗം തുടങ്ങിയത്. വിവിധ ആശുപത്രിയില്‍ മകളെയും കൊണ്ടു കയറിയിറങ്ങിയ ബിജുമോനും ഭാര്യ സതിയും അവസാനം കോട്ടയം മെഡിക്കല്‍ കോളജില്‍ സ്നേഹയെ അഡ്മിറ്റ് ചെയ്തു. ദീര്‍ഘനാളത്തെ ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ആശുപത്രിയില്‍ വരണം. തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അതു പല പ്രാവശ്യമായി എടുത്തു കളഞ്ഞെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതനുസരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി രണ്ടു പ്രാവശ്യം വെള്ളമെടുത്തു കളഞ്ഞു. ഒരു പ്രാവശ്യം ഇതു ചെയ്തതിനു ചിലവായത് 75,000 രൂപ. ദിവസേനയുള്ള മരുന്നു മേടിക്കാന്‍പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിനു ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരോടും കടം മേടിച്ചാണ് ഇവര്‍ ആ തുക കണ്ടെത്തിയത്. ഇനി എന്തു ചെയ്യുമെന്ന് ഈ കുടുംബത്തിനറിയില്ല. ഇതു കൂടാതെ സ്നേഹയ്ക്കു ശ്വാസംമുട്ടലും ഫിറ്റ്സും ഉണ്ടാകാറുണ്ട്. ദ്രാവക രൂപത്തിലുള്ള പ്രത്യേക ഭക്ഷണം മാത്രമേ സനേഹയ്ക്കു കഴിക്കാന്‍ സാധിക്കൂ. ഇതിനെല്ലാംകൂടി എവിടുന്നു പണം ലഭിക്കുമെന്നറിയാതെ  വിഷമിക്കുന്ന ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ?

വിലാസം  
ജി. ബിജുമോന്‍
പാറയക്ക്ല്‍ ഹൌസ്
മന്ദിരം പിഒ, റാന്നി
689672

ഫോണ്‍ : 9745667606  

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-  
അക്കൌണ്ട് നമ്പര്‍: 2319108046425 (കാനറാ ബാങ്ക്, റാന്നി - സ്നേഹ മോള്‍ ബി. ജോര്‍ജ്)


6 comments:

  1. പ്രാർത്ഥിയ്ക്കാം അല്ലാതിപ്പോൾ.........
    എന്റെ കാര്യങ്ങളെല്ലാമറിയില്ലേ ? പ്രാർത്ഥനകളോടെ.

    ReplyDelete
  2. പ്രാര്‍ത്ഥനകള്‍....

    ReplyDelete
  3. ആദ്യമായാണ് ഇവിടെ.. വായിച്ചപ്പോള്‍ സങ്കടമായി...

    ReplyDelete
  4. നല്ല സംരഭം.. എല്ലാ ആശംസകളും...

    ReplyDelete
  5. ഒരാശംസകൂടെ...

    ReplyDelete
  6. നല്ല ഉദ്ദേശത്തോടെയുള്ള ഈ എഴുത്തിനു ഭാവുകങ്ങള്‍.
    നല്ല സംരഭം, വിജയിക്കട്ടെ.

    ReplyDelete