രാകേഷ്
കോട്ടയം: യൂണിഫോമും ഷൂവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയതു മൂന്നു ശസ്ത്രക്രിയ. ചങ്ങനാശേരി പായിപ്പാട് പള്ളത്തപറമ്പില്‍ രാമചന്ദ്രന്റെ മകന്‍ പി.ആര്‍ രാകേഷ് (19) ആണു ജീവിതത്തിലേയ്ക്കു തിരിച്ചെത്താന്‍ ഒരു മാസത്തിനിടെ മൂന്നു ശസ്ത്രക്രിയയെ നേരിടേണ്ടി വന്നത്. മരണത്തോടു മല്ലടിച്ച ഒരു മാസത്തിനു ശേഷം ബോധം തെളിഞ്ഞെങ്കിലും ജീവിതത്തിലേയ്ക്കു പിച്ചവച്ചു തുടങ്ങിയതെ ഉള്ളൂ രാകേഷിന്റെ ഓര്‍മ്മകള്‍.
കഴിഞ്ഞ മാസം 11 നു അരൂരിനു സമീപമായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാഭ്യാസത്തിനായി നല്‍കിയിരുന്ന ഡിപ്പോസിറ്റ് തുകയും തിരികെ വാങ്ങി ചെങ്ങന്നൂരിലെ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണു അപകടം. ചെങ്ങന്നൂര്‍ ഐടിഐയില്‍ രാകേഷ് പ്രവേശനം നേടിയിട്ടു രണ്ടാഴ്ച മാത്രമെ ആയിരുന്നുള്ളു. കോളജില്‍ പോകുന്നതിനു യൂണിഫോമും മറ്റും വാങ്ങുന്നതിനുള്ള തുക ശരിയാക്കുന്നതിനായാണു രാകേഷ് എറണാകുളത്തിനു പോയത്. തിരികെ വരുന്ന വഴി തീവണ്ടിയുടെ വാതിലില്‍ എത്തി ച്യൂയിംഗം പുറത്തേയ്ക്കു തുപ്പുകയായിരുന്നു. ഇൌ സമയം കാറ്റിന്റെ ശക്തിയില്‍ ട്രെയിനിന്റെ വാതില്‍ രാകേഷിന്റെ പുറത്തു വന്നടിക്കുകയായിരുന്നു. ഇതോടെ പുറത്തേയ്ക്കു രാകേഷ് തെറിച്ചു വീണു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയതോടെയാണു രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ച രാകേഷിന്റെ ചികിത്സയ്ക്കു ലക്ഷങ്ങളാണു ഇതുവരെ ചിലവാക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍ രാമചന്ദ്രനും, അമ്മ ശ്യാമളയും അടങ്ങുന്ന കുടുംബം ഇതിനകം തന്നെ വന്‍ തുക രാകേഷിന്റെ ചികിത്സയ്ക്കായി ചിലവാക്കിക്കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയെങ്കില്‍ മാത്രമേ ചികിത്സ തുടരുന്നതിനു സാധിക്കുകയുമുളളു. ഇൌ പണം കണ്ടെത്തുന്നതിനായി പഞ്ചായത്തംഗത്തിന്റെയും രാകേഷിന്റെ അച്ഛന്റെയും പേരില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൌണ്ട് നമ്പര്‍ -67162358102. എസ്ബിടി പായിപ്ര ശാഖ.
രാമചന്ദ്രന്റെ ഫോണ്‍- 9605127976.
പാവം രാകേഷ് മോന് !
ReplyDeleteനിങ്ങള്‍ ചെയ്യുന്ന സേവനം അത് വിലമതിക്കാന്‍ പറ്റാത്തത് ആകുന്നു ദൈവം അന്ഗ്രഹിക്കട്ടെ
ReplyDeleteസഹായിക്കാം . ആ കുട്ടി വേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ഥിക്കുന്നു.
ReplyDeleteആയിരങ്ങളില്‍ ഒരുവന്‍. ഒരു ആയിരം രൂപ !
ReplyDeleteബ്ലൊഗ്ഗില്‍ ഇത്തരത്തില്‍ സഹായം ആവശ്യമുള്ളവരുടെ വാര്‍ത്തകളും വിവരണങ്ങളും നല്‍കുന്നതിനു എല്ലാ പിന്തുണയും നേരുന്നു..ഓരോരുത്തര്‍ക്കും അവരവര്‍ക്ക് കഴിയുന്ന സഹായം ചെയ്യാമല്ലോ.
ReplyDeleteശങ്കരേട്ടാ.. അങ്ങയുടെ നല്ലമനസ്സിന് ഈശ്വരാനുഗ്രഹം ഉണ്ടാകും..
ReplyDeleteപലതുള്ളി പെരുവെള്ളം എന്നല്ലെ.. സഹായിക്കാൻ സന്മനസ് കാട്ടിയ എല്ലാർക്കും നല്ലത് വരട്ടെ.. നന്ദി..
നിങ്ങൾക്കെന്ന പോലെ എനിക്കും ഈ യുവാവ് തികച്ചും അജ്ഞാതനാണ്..!!
ReplyDeleteഇനിയും മനസ്സിൽ കരുണ വറ്റാത്തവരുടെ ശ്രദ്ധ അല്പം ഇവിടെക്കും ഉണ്ടാകണേ..!!
ഇത്തരം ശ്രമങ്ങള്‍ക്ക് എന്നും പിന്തുണ ഉണ്ടാകും. ആശംസകള്‍
ReplyDelete